| Sunday, 20th October 2019, 7:16 pm

കശ്മീര്‍ നിന്ന് ഇതുവരെയും സ്‌ക്കൂളില്‍ എത്തിയത് 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം; ജമ്മുവില്‍ നിന്ന് 100 ശതമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങളായിരുന്നു ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറവും കശ്മീരില്‍ നിന്ന് 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌ക്കൂളുകളില്‍ എത്തിയത്. അതേസമയം ജമ്മുവിലെ 100 ശതമാനം വിദ്യാര്‍ത്ഥികളും സ്‌ക്കൂളില്‍ പോകാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

കശ്മീര്‍ താഴ്‌വരയിലെ സ്‌ക്കൂളുകളില്‍ 20.13 ശതമാനം വിദ്യാര്‍ത്ഥികളും ജമ്മുവില്‍ 100 ശതമാനം വിദ്യാര്‍ത്ഥികളും എത്തിയെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

അതോടൊപ്പം കശ്മീര്‍ താഴ്‌വരയിലെ സ്‌ക്കൂളുകളില്‍ 86.3 ശതമാനം ടീച്ചര്‍മാരും ജമ്മുവില്‍ 100 ശതമാനം ടീച്ചര്‍മാരും സ്‌ക്കുളുകളില്‍ എത്തിയെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

21,328 സ്‌ക്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇത് ആകെയുള്ളതിന്റെ 98 ശതമാനമാണ്.

ഒക്ടോബര്‍ 18 ന് ജമ്മുകശ്മീരിലെ 1,02,069 ലാന്റ് ലൈന്‍ഫോണ്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിനോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലായി 22 ജില്ലകളിലെ 84 ശതമാനം മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകളും പുനസ്ഥാപിച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ലാന്റ് ലൈന്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് 5 നായിരുന്നു കശ്മീരില്‍ ജനങ്ങള്‍ക്ക് മേലും ഗതാഗത സംവിധാനത്തിനും മൊബൈല്‍ ഫോണിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം അഞ്ച് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിരുന്നു. സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സാനിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more