നോട്ടുനിരോധനത്തിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടില്‍ 104 കോടിരൂപ എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
Daily News
നോട്ടുനിരോധനത്തിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടില്‍ 104 കോടിരൂപ എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2016, 8:05 am

mayaw

കരോള്‍ഭാഗിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് അക്കൗണ്ടുകളിലായി ഇത്രയധികം തുക കണ്ടെത്താനായത്. അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടവയില്‍ 102 കോടി പഴയ 1000ത്തിന്റെ നോട്ടുകളും 3 കോടിരൂപയ്ക്ക് പഴയ 500ന്റെ നോട്ടുകളുമാണുള്ളത്.

ന്യൂദല്‍ഹി: നവംബര്‍ 8ലെ നോട്ടുനിരോധനത്തിന് ശേഷം ബി.എസ്.പിയുടെ അക്കൗണ്ടില്‍ 104 കോടിരൂപയും മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടിരൂപയും നിക്ഷേപിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

കരോള്‍ഭാഗിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് അക്കൗണ്ടുകളിലായി ഇത്രയധികം തുക കണ്ടെത്താനായത്. അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടവയില്‍ 102 കോടി പഴയ 1000ത്തിന്റെ നോട്ടുകളും 3 കോടിരൂപയ്ക്ക് പഴയ 500ന്റെ നോട്ടുകളുമാണുള്ളത്.

note1

സംഭവത്തില്‍ രണ്ട് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ബാങ്ക് അധികൃതരില്‍ നിന്നും  ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. അക്കൗണ്ട് തുറക്കാനെത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങളും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍കം ടാക്‌സിനോടും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും.

മായാവതിയുടെ സഹോദരന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് അയക്കും. അതേ സമയം സംഭവത്തില്‍ ബി.എസ്.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.