| Friday, 18th May 2018, 8:25 am

ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് റാലി; നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ നടത്തിയ “ആക്രോശ് റാലി”യില്‍ പങ്കെടുത്തതിന് നൂറിലതികം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍. ത്രിപുരയിലെ പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാര്‍ തകര്‍ക്കുന്നു എന്നാരോപിച്ചാണ് വ്യാഴാഴ്ച്ച കോണ്‍ഗ്രസ് നേതാക്കള്‍ റാലി സംഘടിപ്പിച്ചത്.

സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബിര്‍ജിത് സിന്‍ഹയുടെയും മുന്‍ എം.എല്‍.എ ഗോപാല്‍ റേയുടേയും നേതൃത്വത്തില്‍ മേയ് 7 നാണ് റാലി ആഹ്വാനം ചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു.


Also Read: ചലോ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കെ.പി.സി.സി; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്


“സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറിയ ശേഷം കോണ്‍ഗ്രസിന്റേയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടേയും നിരവധി ഓഫീസുകളാണ് തകര്‍ത്തത്. ഇത് മനുഷ്യത്തമില്ലായ്മയും ജനാധിപത്യത്തിനു നേരെയുള്ള ആക്രമണവുമാണ്”, ബിര്‍ജിത് സിന്‍ഹ പറഞ്ഞു. ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ദുരിതം വിതക്കുന്നതാണെന്നും സിന്‍ഹ പ്രതികരിച്ചു.

തൃപുരയിലെ ജനങ്ങള്‍ ബിപ്ലബ് ദേബിന്റെ ഭരണത്തില്‍ തൃപ്തരല്ലെന്ന് ഗോപാല്‍ റേ പറഞ്ഞു. എല്ലാ പ്രതിപക്ഷ സംഘടനകളും ഒത്തൊരുമിച്ച് സംസ്ഥാനത്ത് വലിയ മൂവ്‌മെന്റുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Watch DoolNews:

Latest Stories

We use cookies to give you the best possible experience. Learn more