പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ നടത്തുന്ന രാഷ്ട്രീയപ്രേരിത പ്രചരണം അംഗീകരിക്കാനാകില്ല; ഇന്ത്യയിലെ പ്രഗത്ഭരായ 50 അക്കാദമീഷന്‍മാരുടെ പ്രസ്താവന
Kerala News
പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ നടത്തുന്ന രാഷ്ട്രീയപ്രേരിത പ്രചരണം അംഗീകരിക്കാനാകില്ല; ഇന്ത്യയിലെ പ്രഗത്ഭരായ 50 അക്കാദമീഷന്‍മാരുടെ പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 11:26 pm

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച് അമ്പതിലധികം ചരിത്രകാരന്മാരും പണ്ഡിതന്മാരും. ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തുന്ന വ്യാജവും അപകീര്‍ത്തികരവും രാഷ്ട്രീയപ്രേരിതവുമായ പ്രചരണം അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെട്ടുത്തി.

‘കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രനെ കുറ്റവാളി എന്ന് വിശേഷിപ്പിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തിലെ കാര്‍ഷിക ചരിത്രത്തിലും ചരിത്രപരമായ ജനസംഖ്യാശാസ്ത്രത്തിലും പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്മാരില്‍ ഒരാളാണ്.

ന്യൂദല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര-സാംസ്‌കാരിക വിഭാഗം തലവനായ അദ്ദേഹം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് റെസൊല്യൂഷന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാലയെ മികച്ച രീതിയില്‍ നയിച്ചിട്ടുണ്ട്. പ്രൊഫസര്‍ രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചതിനെ ഗവര്‍ണര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രൊഫസര്‍ രവീന്ദ്രനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന റിട്ട് ഹരജി ഹൈക്കോടതി തള്ളി.

ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തുന്ന വ്യാജവും അപകീര്‍ത്തികരവും രാഷ്ട്രീയപ്രേരിതവുമായ പ്രചരണം അംഗീകരിക്കാനാവില്ല. പ്രഗത്ഭനായ ചരിത്രകാരനും വൈസ് ചാന്‍സലര്‍ക്കും നേരെയുള്ള ഈ പീഡനം ഗവര്‍ണര്‍ ഉടന്‍ അവസാനിപ്പിക്കണം,’ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍

1. പ്രൊഫ. പ്രഭു പ്രസാദ് മൊഹപത്ര, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
2. പ്രൊഫ. റൊമില ഥാപ്പര്‍, ചരിത്രകാരന്‍
3. പ്രൊഫ. കേശവന്‍ വെളുത്താട്ട്, വിരമിച്ച പ്രൊഫസര്‍, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
4. പ്രൊഫ. വാസന്തി ദേവി, മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍
5. സയ്യിദ് അലി നദീം റസാവി, ചരിത്ര വിഭാഗം, അലിഗഡ് മുസ്‌ലിം സര്‍വകലാശാല
6. പ്രൊഫ. പുരേന്ദ്ര പ്രസാദ്, സോഷ്യോളജി വിഭാഗം, ഹൈദരാബാദ് സര്‍വകലാശാല
7. പ്രൊഫ. തന്‍വീര്‍ ഫസല്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം, ഹൈദരാബാദ് സര്‍വകലാശാല
8. പ്രൊഫ. അബ്ദുള്‍ മതിന്‍, ചരിത്ര വിഭാഗം, ജാദവ്പൂര്‍ സര്‍വകലാശാല
9. കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ ജി അരുണിമ
10. പ്രൊഫ. കെ. നാഗേശ്വര്‍, ജേര്‍ണലിസം വിഭാഗം, ഉസ്മാനിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്
11. പ്രൊഫ. കെ.എന്‍.പണ്ണിക്കര്‍, റിട്ട. പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെ.എന്‍.യു.
12. പ്രൊഫ. പ്രഭാത് പട്‌നായിക്, റിട്ടയേര്‍ഡ് പ്രൊഫസര്‍, CESP, JNU
13. പ്രൊഫ. സുചേത മഹാജന്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെ.എന്‍.യു
14. പ്രൊഫ. നിലാദ്രി ഭട്ടാചാര്യ, ജെ.എന്‍.യുവിലെ ചരിത്രപഠന കേന്ദ്രത്തിന്റെ മുന്‍ മേധാവി
15. പ്രൊഫ. ആര്‍.പി ബഹുഗുണ, ജാമിയ മില്ലിയ ഇസ്‌ലാമിയ മുന്‍ ചരിത്ര വിഭാഗം മേധാവി
16. തനൂജ കൊത്തിയാല്‍, അംബേദ്കര്‍ സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍
17. പ്രൊഫ. അമര്‍ ഫാറൂഖി, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
18. പ്രൊഫ. അനിരുദ്ധ് ദേശ്പാണ്ഡെ, ദല്‍ഹി യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം
19. പ്രൊഫ. ജാനകി എബ്രഹാം, ദല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം
20. പ്രൊഫ. സോന്യ ഗുപ്ത, സ്പാനിഷ് & ലാറ്റിന്‍ അമേരിക്കന്‍ സുഡീസ് വിഭാഗം, ജാമിയ മില്ലിയ ഇസ്‌ലാമിയ
21. പ്രൊഫ. അമിതാബ് ചക്രവര്‍ത്തി, ഡീന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി, ദല്‍ഹി യൂണിവേഴ്‌സിറ്റി
22. നിത്യാനന്ദ് തിവാരി, ഡല്‍ഹി സര്‍വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍


23. പ്രൊഫ. ജോയ് എല്‍.കെ.പചുവ, ചരിത്രപഠന കേന്ദ്രം, ജെ.എന്‍.യു
24. സംഘമിത്ര മിശ്ര, ദല്‍ഹി സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫ
25. വികാസ് ഗുപ്ത, ഡെല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫ
26. നജ്മ റഹ്‌മാനി, ഡല്‍ഹി സര്‍വകലാശാലയിലെ ഉറുദു വിഭാഗം മേധാവി പ്രൊഫ
27. പ്രൊഫ. ഹേംലത മഹിശ്വര്‍, ജാമിയ മിലിയ ഇസ്‌ലാമിയ മുന്‍ ഹിന്ദി വിഭാഗം മേധാവി
28. പ്രഫ. യാസര്‍ അറാഫത്ത്, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
29. പ്രൊഫ. കെ.എല്‍ ടുതേജ, ചരിത്ര വിഭാഗം, കുരുക്ഷേത്ര സര്‍വകലാശാല, ഹരിയാന
30. പ്രൊഫ. ആദിത്യ മുഖര്‍ജി, റിട്ടയേര്‍ഡ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു
31. പ്രൊഫ. മൃദുല മുഖര്‍ജി, റിട്ടയേര്‍ഡ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു
32. പ്രൊഫ. സി.പി. ചന്ദ്രശേഖര്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍, സിഇഎസ്പി, ജെഎന്‍യു
33. പ്രൊഫ. സോയ ഹസന്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍, CPS, JNU
34. പ്രൊഫ .ഹര്‍ബന്‍സ് മുഖിയ, മുന്‍ ഹെഡ് സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെഎന്‍യു
35. പ്രൊഫ. ഇഖ്താദര്‍ ആലം ഖാന്‍, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം
36. പ്രൊഫ. അപര്‍ണ ബാലചന്ദ്രന്‍, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
37. പ്രൊഫ. കാളി ചിട്ടിബാബു, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെ.എന്‍.യു
38. നന്ദിത നരേന്‍, ഗണിതശാസ്ത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല


39. പ്രൊഫ. ശോഭന വാര്യര്‍, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
40. പ്രൊഫ. ശാലിനി ഷാ, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ്, ദല്‍ഹി യൂണിവേഴ്‌സിറ്റി
41. പ്രൊഫ. സന്തോഷ് റായ്, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
42. പ്രൊഫ. ഫരത് ഹസന്‍, ചരിത്ര വിഭാഗം, ദല്‍ഹി സര്‍വകലാശാല
43. പ്രഫ. രജനി പാല്‍രിവാല, ദല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം മുന്‍ മേധാവി
44. പ്രൊഫ. അര്‍ച്ചന പ്രസാദ്, സെന്റര്‍ ഫോര്‍ അനൗപചാരിക മേഖല & ലേബര്‍ സ്റ്റഡീസ്, ജെഎന്‍യു
45. പ്രഫ. രജനി പാല്‍രിവാല, ദല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം മുന്‍ മേധാവി
46. പ്രൊഫ. ശാശ്വതി മജുംദാര്‍, ദല്‍ഹി സര്‍വകലാശാലയിലെ ജര്‍മ്മനിക് & റൊമാന്‍സ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മേധാവി
47. പ്രൊഫ മഹാലക്ഷ്മി രാമകൃഷ്ണന്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെ.എന്‍.യു
48. പ്രൊഫ. ഒ.പി. ജയ്‌സ്വാള്‍, ദിബ്രുഗഡ് സര്‍വകലാശാല
49. പ്രൊഫ. ലതാ സിംഗ്, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, ജെ.എന്‍.യു
50. ഡോ. വിശ്വനാഥ് ത്രിപാഠി, മുമ്പ് ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റ്, ദല്‍ഹി യൂണിവേഴ്‌സിറ്റി

CONTENT HIGHLIGHTS:  Over fifty historians and prominent academics have issued a statement deploring the baseless remarks made by the Governor of Kerala