| Wednesday, 10th February 2021, 8:18 am

ബി.ജെ.പിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് ആറര ലക്ഷത്തിലധികം ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആറ് ലക്ഷത്തില്‍ അധികം പൗരന്മാരാണ് 2015 മുതല്‍ 2019വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച ലോക്‌സഭയിലാണ് കണക്ക് പുറത്തുവിട്ടത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,24,99,395 ഇന്ത്യന്‍ പൗരന്മാര്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

2015 ല്‍ 1,41,656, 2016ല്‍ 1,44,942 , 2017 ല്‍ 1,27,905 , 2018 1,25,130 , 2019ല്‍ 1,36,441 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച പൗരന്മാരുടെ എണ്ണം എന്ന് ദ ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Over 6.76 lakh Indians gave up Indian citizenship in 5 years

We use cookies to give you the best possible experience. Learn more