ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തി ലോക രാജ്യങ്ങള്‍; 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് സഹായവാഗ്ദാനം
national news
ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തി ലോക രാജ്യങ്ങള്‍; 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് സഹായവാഗ്ദാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 4:05 pm

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ കൈവിടാതെ ലോക രാഷ്ട്രങ്ങള്‍. 40 ല്‍ അധികം രാജ്യങ്ങള്‍ ഇന്ത്യയെ സാഹായിക്കാന്‍ മുന്നോട്ടുവന്നതായാണ് റിപ്പോര്‍ട്ട്.

കൊവിഡ് പ്രതിസന്ധി നേരിടാന്‍ വിദേശത്ത് നിന്ന് 550 ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളും 4,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 10,000 ഓക്‌സിജന്‍ സിലിണ്ടറുകളും ലഭിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

400,000 യൂണിറ്റ് റെംഡെസിവിര്‍ മരുന്ന് ഈജിപ്തില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും അത് ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലും ചില സംസ്ഥാനങ്ങളിലും കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാതെ നിരവധി മരണങ്ങളും ഇന്ത്യയില്‍ സംഭവിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,60,960 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,293 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,79,97,267 ആയി. രണ്ട് ലക്ഷത്തിലേറെ പേരാണ് രോഗബാധിതരായി മരിച്ചത്. നിലവില്‍ 29,78,709 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Over 40 Countries Have Offered Aid To India Amid Covid: Foreign Secretary