ഒറ്റദിവസം 3000ല്‍ അധികം കൊവിഡ് കേസുകള്‍;ആശങ്കയില്‍ രാജ്യതലസ്ഥാനം
Covid19
ഒറ്റദിവസം 3000ല്‍ അധികം കൊവിഡ് കേസുകള്‍;ആശങ്കയില്‍ രാജ്യതലസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th June 2020, 7:49 am

ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 3000 ല്‍ അധികം കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തില്‍ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്.

3137 കേസുകളാണ് ദല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53116 ആയി.

ഇതില്‍ 27512 കേസുകളാണ് ഇപ്പോള്‍ ആക്ടീവ് ആയിട്ടുള്ളത്. കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 2035 ആണ്. നിലവില്‍, 23569 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.\

ദല്‍ഹിയില്‍ കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച 3000 മുകളില്‍ പുതിയ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ച 2877 പുതിയ കൊവിഡ് കേസുകളായിരുന്നു ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുറച്ച് ദിവസങ്ങളായി ദിവസേന ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം രണ്ടായില്‍ അധികമായിരുന്നു. ഇതാദ്യമായാണ് 3000 കടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ