ദല്‍ഹി: 2017ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് 26,000ത്തിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് ഈ വിവരം ലോക്‌സഭയില്‍ വെളിപ്പെടുത്തിയത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 2017ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട 26,052 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ സമര്‍പ്പിച്ച മറുപടി പത്രികയില്‍ പറയുന്നു. ഇവയില്‍ 22,386 കേസുകള്‍ തീര്‍പ്പാക്കി. 2016, 2015 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 51,207ഉം 32,149ഉം പരാതികളാണ് ലഭിച്ചത്. 2016ല്‍ 48,764ഉം 2015ല്‍ 30,789ഉം കേസുകളാണ് തീര്‍പ്പാക്കിയത്, മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അനധികൃത സ്വത്ത്‌സമ്പാദ്യവുമായി സംബന്ധിച്ച കേസുകളുടെ കണക്കോ മറ്റു വിവരങ്ങളോ മന്ത്രാലയം ശേഖരിക്കുകയോ ഏകീകരിക്കുകയോ ചെയ്യുന്നില്ല എന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
Also Read:
പി.എന്‍.ബി വായ്പാ തട്ടിപ്പ്; നീരവ് മോദിയുടെ അടുത്ത കൂട്ടാളി അറസ്റ്റില്‍