| Thursday, 7th November 2019, 8:58 am

വി.ആര്‍.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ 18000 ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പുറത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വയം വിരമിക്കല്‍ വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) പ്രഖ്യാപിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നത് 18000 ജീവനക്കാര്‍. ഇത് വഴി ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എലിനും ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം ഡിസംബര്‍ നാല് വരെയാണ് ജീവനക്കാര്‍ക്ക് വി.ആര്‍.എസ് സ്വീകരിക്കാനുള്ള സമയപരിധി. നവംബര്‍ 3 നാണ് ഇത് ആരംഭിച്ചത്.

ബി.എസ്.എന്‍.എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷം പേരും വി.ആര്‍.എസിന് യോഗ്യതയുള്ളവരാണ്. മറ്റു സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോയവരുള്‍പ്പെടെ, 50 വയസ്സും അതിലേറെയും പ്രായമുള്ള ജീവനക്കാരാണ് ഇതിന് യോഗ്യരാവുന്നത്.

നേരത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ബി.ജെ.പി, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം നഷ്ടത്തിലായ ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റേയും പ്രതിസന്ധി ഒഴിവാക്കാന്‍ 69000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവയെ ലയിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more