ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വയം വിരമിക്കല്‍ വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) പ്രഖ്യാപിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നത് 18000 ജീവനക്കാര്‍. ഇത് വഴി ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എലിനും ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വര്‍ഷം ഡിസംബര്‍ നാല് വരെയാണ് ജീവനക്കാര്‍ക്ക് വി.ആര്‍.എസ് സ്വീകരിക്കാനുള്ള സമയപരിധി. നവംബര്‍ 3 നാണ് ഇത് ആരംഭിച്ചത്.
ബി.എസ്.എന്‍.എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷം പേരും വി.ആര്‍.എസിന് യോഗ്യതയുള്ളവരാണ്. മറ്റു സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോയവരുള്‍പ്പെടെ, 50 വയസ്സും അതിലേറെയും പ്രായമുള്ള ജീവനക്കാരാണ് ഇതിന് യോഗ്യരാവുന്നത്.