ലണ്ടന്‍: 1372 യന്ത്രമനുഷ്യര്‍ ഒന്നിച്ചു ചുവടുവെച്ചപ്പോള്‍ പിറന്നത് പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ്. ഹ്യുമനോയിഡ് റോബോട്ടുകളാണ് റെക്കോര്‍ഡിലേക്ക് ചുവടുവെച്ചത്. ഇറ്റലിയിലായിരുന്നു റോബോട്ടുകളുടെ നൃത്തത്തിന് വേദിയൊരുങ്ങിയത്.
2016 മുതലാണ് എന്തിരന്‍മാരുടെ സംഘത്തിന്റെ നൃത്തം എന്ന പരിപാടി ടെക്‌നോളജി കമ്പനികള്‍ ആരംഭിച്ചത്. ഗിന്നസ് റെക്കോര്‍ഡിനായുള്ള റോബോട്ട് “കലോത്സവവും” അന്നു മുതലേ ആരംഭിച്ചിട്ടുണ്ട്.
Read Also: കളംപിടിക്കാന്‍ ഷവോമി; പുതിയ ഫോണ്‍ വരുന്നത് പുത്തന്‍ പ്രൊസസറില്‍
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 1,069 “ഡോബി” മെഷീനുകള്‍ ചേര്‍ന്ന് ചുവടു വെച്ചപ്പോള്‍ പിറന്ന ഗിന്നസ് റെക്കോര്‍ഡാണ് ഇപ്പോള്‍ ഇറ്റലിയില്‍ തകര്‍ന്നത്. ചൈനയിലായിരുന്നു 1,069 റോബോട്ടുകള്‍ നൃത്തം ചെയ്തത്.
ആല്‍ഫാ 1 എസ് റോബോട്ടുകളാണ് ഇറ്റലിയില്‍ നൃത്തം ചെയ്ത് റെക്കോര്‍ഡ് സ്ഥാപിച്ചത്. ഓരോ റോബോട്ടിനും 40 സെന്റീ മീറ്റര്‍ ഉയരമുണ്ട്. അലൂമിനിയം അലോയ് ഉപയോഗിച്ചാണ് റോബോട്ടുകളുടെ ബോഡി നിര്‍മ്മിച്ചത്. പ്ലാസ്റ്റിക്കിന്റെ കോട്ടിങ്ങും ഉണ്ട്.
Read Also: സ്റ്റാര്‍ക്കിന് പകരക്കാരന്‍ എത്തി; പുത്തന്‍ ജേഴ്‌സിയുമായി ഐ.പി.എല്‍ അങ്കത്തിനൊരുങ്ങി കൊല്‍ക്കത്ത
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ വിധികര്‍ത്താവായ ലൊറെന്‍സോ വെല്‍ട്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു റോബോട്ടുകളുടെ ചുവടു വെയ്പ്പ്. മെഷീനുകള്‍ ഒരേസമയമാണ് നൃത്തം ചെയ്യുന്നത് എന്നും നൃത്തത്തിനിടെ റോബോട്ടുകള്‍ താഴെ വീഴുന്നില്ലെന്നും ഇദ്ദേഹം ഉറപ്പുവരുത്തി.
യന്ത്രഭാഗങ്ങള്‍ അസാധാരണാം വിധം വളയ്ക്കാനും തിരിക്കാനും കഴിയുന്ന ഇനം റോബോട്ടുകളാണ് ആല്‍ ഫ 1 എസ് വിഭാഗത്തില്‍ പെടുന്ന റോബോട്ടുകള്‍.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ട്വീറ്റ്:
They not only dance, they DAB! Check out this awesome fleet of robots https://t.co/k1EDH96DT6 pic.twitter.com/2wSvvXYkdA
— GuinnessWorldRecords (@GWR) April 1, 2018