ദല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ 'മറഞ്ഞുകിടക്കുന്നത്' ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍; കൊവിഡ് മരണക്കണക്കില്‍ വ്യത്യാസം
covid
ദല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ 'മറഞ്ഞുകിടക്കുന്നത്' ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍; കൊവിഡ് മരണക്കണക്കില്‍ വ്യത്യാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 12:58 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

1150 മരണങ്ങളാണ് ഔദ്യോഗിക രേഖകളില്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നത്. ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌കാരം നടത്തിയതായി ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതേ കാലയളവില്‍ ദല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1,938
എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1,158 കൊവിഡ് മരണങ്ങളാണ് ദല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയിരിക്കുന്നത്.

ദല്‍ഹിയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഓക്സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഓക്സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Over 1,000 Covid Deaths ‘Missing’ In Delhi Data, Reveal Civic Records