മംഗ്‌ളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണം പുറത്ത് നിന്നു വന്നവരാണെന്നും അതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണെന്നുമായിരുന്നു ബസവരാജിന്റെ പ്രസ്താവന.
അയല്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നെന്നും അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പൊലീസ് സ്റ്റേഷന് തീവെക്കാന്‍ ശ്രമിച്ചുവെന്നും ബസവരാജ് ആരോപിച്ചു.
‘കര്‍ണ്ണാടകയിലെ മിക്കയിടങ്ങളിലും നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. മംഗ്‌ളൂരുവില്‍ മാത്രമാണ് അത് അക്രമാസക്തമായത് കേരളത്തില്‍ നിന്നുള്ള ചിലര്‍ അക്രമത്തില്‍ ചേരുകയും വിദ്യാര്‍ത്ഥികളേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബസവരാജ് ആരോപിച്ചു.
മംഗ്‌ളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗ്‌ളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.