| Monday, 10th May 2021, 9:46 pm

കൊറോണ വൈറസിനെക്കുറിച്ച് ചൈന 2015 ല്‍ തന്നെ അറിഞ്ഞിരുന്നോ? വിവാദങ്ങള്‍ക്ക് മറുപടി നല്‍കി രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: കൊവിഡ് സംബന്ധിച്ച് രാജ്യത്തിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് ചൈന.

കൊവിഡ് 19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് സൈനിക ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു എന്നാണ് ചൈനയ്‌ക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനം. എന്നാല്‍ രാജ്യത്തെ ദുര്‍ബ്ബലമാക്കാനുള്ള അമേരിക്കയുടെ ശ്രമമാണിതെന്നാണ് ചൈനയുടെ പ്രതികരണം.

കൊവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 2015 ല്‍ ചൈനീസ് സൈനിക ശാസ്ത്രജ്ഞരും മുതിര്‍ന്ന പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും എഴുതിയ അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ യുഗത്തിന്റെ ജനിതക ആയുധമായാണ് കൊറോണ വൈറസിനെ അവതരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ചൈനീസ് വിദേശകാര്യമന്ത്രായം ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു. ചൈനക്കെതിരെ പ്രത്യക്ഷമായ നുണകള്‍ അമേരിക്ക പ്രചരിപ്പിക്കുകയാണെന്നാണ് മന്ത്രാലയ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Outright lies’, says China on reports that it probed weaponising coronavirus in 2015

We use cookies to give you the best possible experience. Learn more