| Thursday, 13th May 2021, 1:49 pm

Missing- ഏഴ് വര്‍ഷം പ്രായമായ ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ല, കണ്ടുകിട്ടുന്നവര്‍ അറിയിക്കണം; കവര്‍ഫോട്ടോയുമായി ഔട്ട്‌ലുക്ക്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്ചയുടെ പശ്ചാത്തലത്തില്‍ കവര്‍ഫോട്ടോയില്‍ വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗസിന്‍. മേയ് 24 ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തില്‍ ‘മിസിംഗ്’ എന്നെഴുതിയ കവര്‍ഫോട്ടോയാണ് മാഗസിന്‍ ഉപയോഗിച്ചത്.

ഇതിന് താഴെ ആരെയാണ് കാണാതായതെന്നും കണ്ടുകിട്ടിയാല്‍ ആരെയാണ് അറിയിക്കേണ്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പേര് എന്നുള്ളിടത്ത് ഇന്ത്യാ ഗവണ്‍മെന്റ് എന്നും വയസ് എന്നുള്ളിടത്ത് ഏഴ് വര്‍ഷം എന്നുമാണ് എഴുതിയിരിക്കുന്നത്. കണ്ടെത്തുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണമെന്നും കവര്‍ഫോട്ടോയിലുണ്ട്.

പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മഹുവ മൊയ്ത്ര, മനോജ് കെ. ഝാ, വിജയ് ചൗതായ് വാലെ, നവിന ജഫ എന്നിവരുടെ ലേഖനങ്ങളാണ് പുതിയ ലക്കത്തിലുള്ളത്.

നേരത്തെ രാജ്യത്ത് കൊവിഡ് വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Outlook Magazine GOI Missing Cover Photo

We use cookies to give you the best possible experience. Learn more