| Friday, 17th September 2021, 1:52 pm

കുട്ടികള്‍ക്കിടയിലെ പകര്‍ച്ചപ്പനി പടരുന്നു; ബംഗാള്‍ സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്ന് സുവേന്ദു അധികാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചപനി പടരുമ്പോഴും സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.

ബംഗാളിലേക്ക് ഉടനെ കേന്ദ്രം ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരെ അയക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഭബാനിപ്പൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ മുഴുകിയിരിക്കുന്നതിലാണ് ഈ അനാസ്ഥ തുടരുന്നതെന്ന് സുവേന്ദു ആരോപിച്ചു.

‘ബംഗാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍ക്കുന്നത് ഭബാനിപ്പുര്‍ ഉപതെരഞ്ഞെടുപ്പാണ്. ബംഗാള്‍ അരോഗ്യ വകുപ്പിനെ സഹായിക്കാന്‍ ഉടന്‍ തന്നെ വിദഗ്ദ്ധ സമിതിയെ കേന്ദ്രത്തോട് അവശ്യപ്പെടും’ എന്ന് സുവേന്ദു പറഞ്ഞു.

ഇതുവരെ 6 ശിശുകള്‍ മരണപ്പെട്ടുവെന്നും പകര്‍ച്ച പന്നിയുടെ സൂചന കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തിയ സുവേന്ദു ആരോഗ്യ സെക്രട്ടറിയോട് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം പകര്‍ച്ചപ്പനിയെ പറ്റി കൃത്യമായി അറിയാമെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടി.എം.സി നേതാവ് കുനാല്‍ ഗോഷ് പറഞ്ഞു.അരോഗ്യ വകുപ്പിനെതിരെ അനവശ്യമായി ആരോപണങ്ങള്‍ സുവേന്ദു ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തെ രാഷ്ട്രിയവല്‍ക്കരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടക്കുന്നതെന്നും കുനാല്‍ ഗോഷ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Outbreaks appear to be exacerbated during child’s; Suvendu adhikari says by-elections are important for the Bengal government

We use cookies to give you the best possible experience. Learn more