ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പരാതിക്കാരിയുടെ അമ്മയെ കൊലപ്പെടുത്തി. 2018ല്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ കഴിഞ്ഞയാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയേയും അമ്മയുടെ സഹോദരിയേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയുടെ അമ്മ ഒരാഴ്ച്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ച്ച രാവിലെയാണ് മരിച്ചത്. മരിച്ചയാളുടെ സഹോദരിയും ഗുരുതരാവസ്ഥയിലാണ്. മരിച്ച സ്ത്രീ ചകേരി പൊലീസ് സ്റ്റേഷനില്‍ പ്രതികളിലൊരാളായ മഹ്ഫൂസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെയും കൂട്ടാളികളായ അഞ്ചു പേരെയും സെക്ഷന്‍ 354 പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ച മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ജനുവരി 9നാണ് പെണ്‍കുട്ടിയുടെ അമ്മയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേസില്‍ പ്രതികളായ മഹ്ഫൂസ്, ജമീക്ക്, പിന്റൂ, ബാബു, വാകില്‍, ഫിറോസ് എന്നിവര്‍ക്കെതിരെ ചകേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് പിന്‍വലിക്കാന്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മേല്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.