| Sunday, 26th July 2020, 7:34 pm

എറണാകുളത്തെ 61 കൊവിഡ് രോഗികളില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; കാസര്‍കോട് 107 ല്‍ 105 പേര്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം, കാസര്‍കോട്, ജില്ലകളിലെ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തില്‍ ആശങ്ക. എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കളമശ്ശേരി പി.എച്ച്.സിയിലെ ഒരു ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂത്താട്ട്കുളംത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ജില്ലയിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 107 പേരില്‍ 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 175 കൊവിഡ് കേസുകളില്‍ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും ആലപ്പുഴ പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ കൊല്ലം ജില്ലയില്‍ 59 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 53 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 45 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 39 പേര്‍ക്കും പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും വയനാട് ജില്ലയിലെ 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more