ന്യൂദല്‍ഹി: മണിപ്പൂരിലെ പുതിയ നിയമസഭയിലെ 60 അംഗങ്ങളില്‍ 48 പേരും കോടീശ്വരന്മാരാണെന്ന് കണക്കുകള്‍.
വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.75 കോടി രൂപയാണ്. അവരില്‍ 23 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും 18 ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 60 സ്ഥാനാര്‍ത്ഥികളുടെയും സ്വയം സത്യവാങ്മൂലം വിശകലനം ചെയ്ത മണിപ്പൂര്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാര്‍ട്ടി അടിസ്ഥാനത്തില്‍, ബി.ജെ.പിയില്‍ നിന്ന് വിജയിച്ച 32 സ്ഥാനാര്‍ത്ഥികളില്‍ ഏഴ് (22 ശതമാനം), കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പേരില്‍ നാല് (80 ശതമാനം), എന്‍.പി.പിയില്‍ നിന്ന് ഏഴ് പേരില്‍ ഒരാള്‍ (14 ശതമാനം), ജെ.ഡി.യുവില്‍ നിന്നുള്ള ആറില്‍ ഒരാള്‍ (17 ശതമാനം) മൂന്ന് സ്വതന്ത്രരില്‍ ഒരാളും (33 ശതമാനം) തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതായി എ.ഡി.ആര്‍ വിശകലനം ചെയ്യുന്നു.
പാര്‍ട്ടി അടിസ്ഥാനത്തില്‍, ബി.ജെ.പിയില്‍ നിന്നുള്ള 32 പേരില്‍ 25 (78 ശതമാനം), എന്‍.പി.പിയില്‍ നിന്ന് ഏഴില്‍ ആറ് (86 ശതമാനം), കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് (100 ശതമാനം), ജെ.ഡി.യുവില്‍ നിന്ന് ആറ് (83 ശതമാനം) യു), എന്‍.പി.എഫില്‍ നിന്നുള്ള അഞ്ചില്‍ അഞ്ചും (100 ശതമാനം) മൂന്ന് സ്വതന്ത്രരില്‍ രണ്ടുപേരും (67 ശതമാനം) ഒരു കോടി രൂപയിലധികം മൂല്യമുള്ള സ്വത്ത് ഉള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്.
Contnet Highlights: Out of 60, 48 members of Manipur Assembly crorepatis, 25 have criminal cases