മുംബൈ: കശ്മീരിലെ ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയായിരുന്ന സൈറ വസീം. കശ്മീരില്‍ ജനിച്ച സൈറ വസീം കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.
പ്രതീക്ഷകളും നൈരാശ്യങ്ങളും മാറി മാറി വരുന്ന കശ്മീറിന്റെ സഹനം തുടരുകയാണെന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന നീണ്ട കുറിപ്പില്‍ എന്തു കൊണ്ടാണ് കശ്മീരിന് ഇത്തരത്തില്‍ സംഭവിക്കാനുള്ള കാരണമെന്നും ചോദിക്കുന്നു.
‘ഞങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളും കീഴ്‌പ്പെടുത്തിയതും നിയന്ത്രിക്കുന്നതുമായ ഒരു ലോകത്ത് എന്തിനാണ് ഞങ്ങള്‍ ജീവിക്കുന്നത്?
ഞങ്ങളെ നിശ്ബ്ദരാക്കാന്‍ എന്തുകൊണ്ടാണ് ഇത്ര എളുപ്പം സാധിക്കുന്നത്. എന്തു കൊണ്ടാണ് ഞങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ഇത്ര എളുപ്പം ? എന്തു കൊണ്ടാണ് നിലനില്‍പ്പിനായി കിടപിടിക്കാതെ, ലോകത്തോട് ഞങ്ങളുടെ നിലനില്‍പ്പിനെ ഓര്‍മ്മപ്പെടുത്താതെ സാധാരണ ജീവിതം ഞങ്ങള്‍ക്ക് നയിക്കാന്‍ പറ്റാത്തത്?
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്തു കൊണ്ടാണ് കശ്മീരി ജനങ്ങള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികളും വിലക്കുകളും മാത്രം അനുഭവിക്കേണ്ടി വരുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ സൈറ വസീം കുറിപ്പില്‍ ഉന്നയിക്കുന്നു.
ഒപ്പം കശ്മീരി ജനങ്ങളുടെ ജീവിതത്തെ പറ്റി മാധ്യമങ്ങള്‍ നല്‍കുന്ന നിറം പിടിപ്പിച്ച കഥകള്‍ വിശ്വസിക്കരുതെന്നും സൈറ പറയുന്നു.
‘ കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേല്‍ മാധ്യമങ്ങള്‍ ചാര്‍ത്തിയ നിറം പിടിച്ച കഥകള്‍ വിശ്വസിക്കരുത്.
ചോദ്യങ്ങള്‍ ചോദിക്കുക. പക്ഷപാതപരമായ അനുമാനങ്ങളെ പുനപരിശോധിക്കുക. ചോദ്യങ്ങള്‍ ചോദിക്കുക, ഞങ്ങളെ നിശബ്ദരാക്കിതയിന്. ഇതെത്ര കാലം… ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല,’
ആഗസ്റ്റ് 4 ന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിക്കുകയും ചെയ്തിട്ട് ആറു മാസത്തോടടുക്കവെയാണ് സൈറയുടെ പ്രതികരണം.
കശ്മീര്‍ വിഷയത്തില്‍ സൈറ വസീമിന്റെ ആദ്യ പ്രതികരണമാണിത്. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് ഇതു കടന്നു പോവും എന്ന ഒരു പോസ്റ്റ് സൈറ പങ്കു വെച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആമിര്‍ഖാന്‍ നായകനായി അഭിനയിച്ച ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് സൈറ വസീം ബോളിവുഡില്‍ എത്തുന്നത്. തുടര്‍ന്ന് ആമിറിനൊപ്പം തന്നെ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലും സൈറ അഭിനയിച്ചു. ഇരു ചിത്രങ്ങളും വന്‍ ഹിറ്റായെങ്കിലും 2019 ജൂണില്‍ അഭിനയരംഗം വിടുകയാണെന്ന് സൈറ വ്യക്തമാക്കി.
സിനിമാ ജീവിതം തന്റെ മതവിശ്വാസത്തെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നാണ് സൈറ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈറ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. പ്രിയങ്ക ചോപ്രയോടൊപ്പമഭിനയിച്ച സ്‌കൈ ഈസ് പിങ്കാണ് സൈറയുടെ അവസാന ചിത്രം.