തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.
പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ഇപ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന്
അദ്ദേഹം വിമര്‍ശിച്ചു.
” മോദി രണ്ട് കാര്യങ്ങളെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. പെട്രോള്‍, ഡീസല്‍ വര്‍ധനവിനെക്കുറിച്ചും ലഡാക്കിലെ നമ്മുടെ പ്രദേശത്ത് ചൈന ഇരിക്കുന്നതിനെക്കുറിച്ചും,” ഉവൈസി ചൂണ്ടിക്കാട്ടി.
ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരെ നടത്തിയ വിവിധ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഉവൈസി പരാമര്‍ശിച്ചു.
” നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നു. നിങ്ങള്‍ ടി20 കളിക്കുമോ? ഇന്ത്യക്കാരുടെ ജീവന്‍ വെച്ച് പാകിസ്ഥാന്‍ എല്ലാ ദിവസവും കശ്മീരില്‍ ട്വന്റി-ട്വന്റി കളിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പിടിപ്പുകേട് കൊണ്ടാണ് കശ്മീരിലെ ജനങ്ങള്‍ കൊല്ലപ്പെടുന്നതെന്ന് ഉവൈസി പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുചെയ്യുകയാണെന്നും ഉവൈസി ചോദിച്ചു.
ജമ്മുകശ്മീരില്‍ നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.
അതേസമയം, ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു.
ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാകിസ്ഥാനെതിരെയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: “Our Soldiers Have Died. Will You Play T20?” Asaduddin Owaisi Slams PM