| Tuesday, 22nd January 2019, 1:20 pm

കശ്മീരില്‍ സൈന്യത്തിന്റെ പെല്ലെറ്റ് ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഷോപിയാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നാല് ഫോട്ടോജേര്‍ണലിസ്റ്റുകള്‍ക്ക് പരിക്ക്. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ വസീം അന്ദ്രാബി, റൈസിങ് കശ്മീരിന്റെ നിസാറുല്‍ ഹഖ്, കശ്മീര്‍ എസ്സന്‍സ് മാധ്യമപ്രവര്‍ത്തകര്‍ ജുനൈദ് ഗുല്‍സാര്‍, എ.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകന്‍ മിര്‍ ബുര്‍ഹാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഷോപിയാനിലെ ഷിര്‍മലില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന പെല്ലറ്റ് പ്രയോഗിച്ചത്.

ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ റൈഫിള്‍സ് 44, സി.ആര്‍.പി.എഫ്, കശ്മീര്‍ പൊലീസ് എന്നിവര്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ റീഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ബുധ്ഗാമില്‍ മൂന്ന് തീവ്രവാദികളെ വധിച്ചതായി കശ്മീര്‍ പൊലീസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more