| Tuesday, 24th October 2017, 8:23 pm

നഷ്ടമായ ജോലി അവര്‍ തിരികെ നല്‍കുമോ ? ലൗജിഹാദിന്റെ പേരില്‍ കേരള പൊലീസ് ജോലി നഷ്ടപ്പെടുത്തിയ ദമ്പതികള്‍ ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒന്നിച്ചു ജീവിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ലൗ ജിഹാദ് ആരോപണങ്ങളും വേട്ടയാടലുകളും ജീവിതം ബുദ്ധിമുട്ടിലാക്കുന്നതായി മിശ്രവിവാഹിതരായ അനീസ് ഹമീദും ശ്രുതി മാലേടത്തും. ദേശീയ മാധ്യമമായ ദ സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തിലാണ് വേട്ടയാടപ്പെട്ട വിവരങ്ങള്‍ ഇരുവരും പങ്കുവെച്ചത്.

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യാന്‍ വന്ന കേരളാ പൊലീസ് താന്‍ ഐ.എസ് ഭീകരനാണെന്ന് പറഞ്ഞ് ജോലി നഷ്ടപ്പെടുത്തിയെന്ന് അനീസ് ഹമീദ് പറയുന്നു.

“ദല്‍ഹിയില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ വന്ന സമയത്ത് എന്റെ റിപ്പോര്‍ട്ടിങ് മാനേജറോട് വന്ന പൊലീസ് ഓഫീസര്‍ പറഞ്ഞത് ഞാന്‍ ഐ.എസ് ഭീകരനാണെന്നും ഹിന്ദു പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താനായി വശീകരിച്ച് കൊണ്ടുവന്നെന്നുമാണ്.”

ജോലി തിരിച്ചുകിട്ടുമെന്ന് കരുതുന്നില്ലെന്നും പുതിയ ജോലി കിട്ടുക ബുദ്ധിമുട്ടായിരിക്കുമെന്നും അനീസ് പറയുന്നു.


Read more: ‘ശശിയേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടനെ വേണം അല്ലെങ്കില്‍ മറന്നേക്കണം’; സിനിമയില്‍ നിന്ന് തന്റെ ജീവിതത്തിലേക്കുള്ള സീമയുടെ പ്രവേശത്തെക്കുറിച്ച് ഐ.വി ശശി പറഞ്ഞതിങ്ങനെ


യോഗാസെന്ററിന്റെ ഫേസ്ബുക്ക് പേജില്‍ തനിക്കെതിരായി ഭീഷണി പോസ്റ്റുകള്‍ വരുന്നുണ്ടെന്നും ഇത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ശ്രുതി പറയുന്നു. യോഗാ സെന്ററുകാര്‍ക്ക് എല്ലായിടത്തും ആളുകളുണ്ടെന്നും പ്രതികാരം ചെയ്യുമെന്ന് ഭയപ്പെടുന്നുണ്ട്. യോഗാകേന്ദ്രം പീഡനകേന്ദ്രമായിരുന്നു അവിടെ കഴിഞ്ഞ രണ്ട് മാസകാലയളവ് പരീക്ഷണ ഘട്ടമായിരുന്നു. അവിടെ ഭക്ഷണം പോലും തരാതെ ജോലിയെടുപ്പിച്ചെന്നും ശ്രുതി പറയുന്നു.

ശ്രുതിയുടെയും അനീസിന്റെയും വിവാഹം ലൗ ജിഹാദല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് 18 വരെ യോഗാ സെന്ററിലായിരുന്നെന്നും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ശ്രുതിവെളിപ്പെടുത്തിയിരുന്നു. നിര്‍ബന്ധിച്ച് ഗര്‍ഭ പരിശോധന നടത്തിയെന്നും മുഖത്തടിച്ചും വയറ്റില്‍ ചവിട്ടിയും ഉപദ്രവിച്ചെന്ന് ശ്രുതി പറഞ്ഞിരുന്നു.

2011-14 കാലഘട്ടത്തില്‍ ബിരുദ പഠനത്തിനിടെ പ്രണയത്തിലായ കണ്ണൂര്‍ പരിയാരം സ്വദേശി ശ്രുതിയും അനീസും ദല്‍ഹിയില്‍ വെച്ചാണ് വിവാഹിതരായത്.

We use cookies to give you the best possible experience. Learn more