ഇന്ത്യയുടെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയല്ല: മോദി
national news
ഇന്ത്യയുടെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയല്ല: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd February 2019, 5:06 pm

ന്യൂദല്‍ഹി: ഇന്ത്യ പോരാടുന്നത് കശ്മീരിന് വേണ്ടിയാണെന്നും അത് കശ്മീരികള്‍ക്കെതിരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിന് എതിരാണ് രാജ്യമെന്നും അതിനുള്ള പോരാട്ടത്തിലാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു.

“തീവ്രവാദത്തിനെതിരെയാണ് നമ്മുടെ പോരാട്ടം, കശ്മീരിന് വേണ്ടിയാണ്, അത് കശ്മീരികള്‍ക്കെതിരെയല്ല.”” രാജസ്ഥാനിലെ ടോങ്കില്‍ സംഘടിപ്പിച്ച പൊതുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി കൂട്ടി ചേര്‍ത്തു. കശ്മീരി യുവത തീവ്രവാദത്തിനാല്‍ വലഞ്ഞിരിക്കുകയാണെന്നും കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അവിടെ സമാധാനം കൊണ്ടുവരണമെന്നും മോദി പറഞ്ഞു.

ALSO READ: എയ്റോ ഇന്ത്യ 2019 വേദിക്കടുത്ത് വൻ തീപിടുത്തം: 300 വാഹനങ്ങൾ കത്തി നശിച്ചു, തീ പടർന്നത് സിഗരറ്റ് കുറ്റിയിൽ നിന്നും

ഇന്ത്യ- പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വാക്കു തന്നിരുന്നെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. തീവ്രവാദത്തിനെതിരെ അവര്‍ ശബ്ദമുയര്‍ത്തുമോ എന്ന് നോക്കുകയാണെന്നും മോദി പറഞ്ഞു.

പുല്‍വ്വാല ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെ സൈനികരുടെ കുടുംബത്തിമൊപ്പം രാജ്യം മാത്രമല്ല ലോകം മുഴുവന്‍ ഉണ്ടാവുമെന്നും മോദി റാലിയില്‍ പറഞ്ഞു.