| Sunday, 12th April 2020, 12:27 pm

ഞങ്ങളുടെ സംഭാവനയില്‍ നിന്നും സഹായം 'തബ്‌ലീഗി ജിഹാദികള്‍ക്ക്' കൊടുക്കരുത്; വര്‍ഗീയ പ്രസ്താവനയുമായി ആസാം ഫോറീനേഴ്സ് ട്രൈബ്യൂണല്‍ അംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ നല്‍കുന്ന സംഭാവന ദല്‍ഹിയിലെ തബ്‌ലീഗി ജമാഅത്തില്‍ പങ്കെടുത്ത കൊവിഡ് ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ഉപയോഗിക്കരുതെന്ന് ആസാം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍.

സംസ്ഥാന ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ അഭിസംബോധന ചെയ്ത് ഏപ്രില്‍ 7 ന് എഴുതിയ കത്തിലാണ്  ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബക്‌സ ജില്ലയിലെ എഫ്ടി അംഗം കമലേഷ് കുമാര്‍ ഗുപ്തയാണ് ഈ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

തങ്ങള്‍ നല്‍കുന്ന തുകയില്‍ നിന്ന് ദല്‍ഹിയിലെ തബ്‌ലീഗി ജമാഅത്തില്‍ പങ്കെടുത്ത ‘ജിഹാദി’കള്‍ക്കും ‘ജാഹിലു’കള്‍ക്കും ഒരു സഹായവും ചെയ്യരുതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

താന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടുണ്ടെന്നും എന്നാല്‍ ആ കത്ത് പിന്‍വലിച്ചുവെന്നും കത്തില്‍ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്മേല്‍ കൂടുതല്‍ സംവാദത്തിന് നില്‍ക്കുന്നില്ലെന്നും ഗുപ്ത പറഞ്ഞു.

” തബ്‌ലീഗി ജമാഅത്തില്‍ പങ്കെടുത്ത നിയമലംഘകരായ ജിഹാദി, ജാഹിലുകളായ ആളുകള്‍ക്ക്  സഹായം നല്‍കാതിരിക്കണമെന്നാണ് ഞങ്ങളുടെ ഏക പ്രാര്‍ത്ഥന.കൊവിഡ് 19 വൈറസിന്റെ പിടിയില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്നതിനായി ഞങ്ങളുടെ സംഭാവനകളെ ദയവായി സ്വീകരിക്കുക,” കത്തില്‍ പറയുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more