ന്യൂദല്‍ഹി: ബാബറി മസിജിദ് ഒരു മതപരമായ വിഷയമാണെന്നും അല്ലാതെ അഞ്ച് ഏക്കര്‍ ഭൂമിയെ സംബന്ധിക്കുന്ന വിഷയമല്ലെന്നും മുസ്‌ലീം സംഘടനയായ ജം ഇയ്യത്ത്-ഉലമ-ഇ-ഹിന്ദ് നേതാവ് മൗലാന അര്‍ഷാദ് മദാനി. തങ്ങളുടെ അവകാശത്തിന് വേണ്ടി രാജ്യത്തിനകത്ത് നിന്ന് പോരാടുമെന്നും നീതിക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യകേസിലെ സുപീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മൗലാന അര്‍ഷാദ് മദാനിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഘടനക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാമെന്നാണ് പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഭൂമിക്ക് മേല്‍ ആര്‍ക്കാണ് അവകാശം എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ബാബറി മസ്ജിദ് എന്നത് പൂര്‍ണ്ണമായും മതപരമായ വിഷയമാണ്. ഞങ്ങളുടെ മതം പഠിപ്പിക്കുന്നത് വിശ്വാസത്തിന് വേണ്ടി മറ്റുള്ളവരുടെ സ്ഥലം കയ്യേറരുതെന്നാണെന്നും’ മൗലാന അര്‍ഷാദ് മദാനി പറഞ്ഞു.
‘അവിടെ നമസ്‌കാരം നടന്നാലും ഇല്ലെങ്കിലും പള്ളിയെന്നത് പള്ളി തന്നെയാണ്. ഇത് നമ്മുടെ രാജ്യമാണ്, നമ്മുടെ സുപ്രീം കോടതിയാണ്, നമ്മുടെ നിയമമാണ്. നമുക്ക് അന്താരാഷ്ട്ര കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല. നമ്മള്‍ എന്ത് പറഞ്ഞാലും നമ്മുടെ രാജ്യത്ത് നിന്നാണ് പറയുന്നത്. അതിന്റെ പുറത്ത് നിന്നല്ല. സുന്നി സെന്‍ട്രല്‍ വഖ് ഓഫ് ബോര്‍ഡിനാണ് അവര്‍ ഭൂമി നല്‍കുന്നത്, പക്ഷെ ഞങ്ങള്‍ പറയുന്നു, അവര്‍ അത് സ്വീകരിക്കില്ല,’ അദ്ദേഹം പറഞ്ഞു.
അഞ്ച് ഏക്കര്‍ ഭൂമിക്ക് വേണ്ടിയാണെങ്കില്‍ ഞങ്ങള്‍ 70 വര്‍ഷത്തോളം പോരാടേണ്ടിതില്ലായിരുന്നെന്നും മുസ്‌ലീങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ