| Sunday, 17th February 2019, 12:09 am

'വ്യോമമാർഗം ജവാന്മാരെ കൊണ്ട് പോകണമെന്ന ആവശ്യം അഗണിക്കപ്പെട്ടു, രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും തഴയപ്പെട്ടു': സി.ആർ.പി.എഫ്. ജവാന്റെ രഹസ്യമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പു​ൽ​വാ​മ: തങ്ങളെ വിമാനമാർഗം കൊണ്ടുപോകാൻ അഭ്യർഥിച്ചിരുന്നതായും എന്നാൽ ആ അഭ്യർത്ഥന അവഗണിക്കപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സി.ആർ.പി.എഫ്. ജവാൻ. ദേശീയ വാർത്താ വെബ്സൈറ്റായ “ദ ക്വിന്റി”നോടാണ് സൈനികൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പുൽവാമയിൽ ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്നു മുൻ സി.ആർ.പി.എഫ്. ഐ.ജി. പി.എസ്. പൻവാർ പറഞ്ഞതായും ര​ഹ​സ്യാ​​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് അവഗണിച്ചതായും സൈനികൻ പറയുന്നു.

Also Read പുല്‍വാമ അക്രമത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം; പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്രമോദി

“ക​ശ്​​മീർ താ​ഴ്​​വ​ര​യി​ൽ ഞ​ങ്ങ​ളു​ടെ സു​ര​ക്ഷ ആ​ശ​ങ്ക​യി​ലാ​ണ്. ജ​മ്മു​വി​നും ക​ശ്​​മീ​രി​നു​മി​ട​യി​ൽ യാ​ത്ര വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ്​ സി.​ആ​ർ.​പി.​എ​ഫ്​. ജ​വാ​ന്മാ​രെ വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​കാ​തി​രു​ന്ന​ത്​? ബു​ള്ള​റ്റ്​ പ്രൂ​ഫ്​ ബ​സു​ക​ളെ​ങ്കി​ലും​ ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു. 78 വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യും ഭീ​ക​ര​വാ​ദി​ക​ളെ പിന്തു​ണ​ച്ചു​വെ​ന്ന്​ വേണം കരുതാൻ. ​സി​വി​ൽ വാ​ഹ​ന​ങ്ങ​ളും ആ ​സ​മ​യം റോ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു.” സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ൻ പ​റ​ഞ്ഞു.

Also Read പുല്‍വാമ: രാജ്യത്ത് വിവിധയിടങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമവും കയ്യേറ്റശ്രമവും

“വ്യോ​മ​മാ​ർ​ഗം ജ​വാ​ന്മാ​രെ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഈയാ​ഴ്​​ച ആ​ദ്യം സി.​ആ​ർ.​പി.​എ​ഫ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ട്​ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ​ഒ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ല്ല. ഹി​മ​പാ​ത​ത്തി​ൽ റോ​ഡ്​ ത​ട​സ്സ​പ്പെ​ട്ട്​ നി​ര​വ​ധി ജ​വാ​ന്മാ​ർ ദി​വ​സ​ങ്ങ​ളാ​യി ജ​മ്മു​വി​ൽ കു​ടു​ങ്ങി. ഫെ​ബ്രു​വ​രി നാ​ലി​ന്​ ​വാ​ഹ​ന​വ്യൂ​ഹം പോ​യ​തി​ന്​ ശേ​ഷം സൈ​നി​ക നീ​ക്കം ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട്​ 14നാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്. അ​തി​നു നേ​രെ​യാ​ണ്​ ച​വേ​റാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​കാ​ശ​മാ​ർ​ഗം സൈ​നി​ക​രെ എ​ത്തി​ക്കാ​ൻ ഒ​രു​ ശ്ര​മ​വും ഉ​ണ്ടാ​യി​ല്ല.” ജവാൻ “ദ ക്വിന്റി”നോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more