കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഒറ്റ് ഓണ റിലീസായെത്തിയിരിക്കുകയാണ്. തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മൂവി ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.
കഥാപാത്രങ്ങളും കഥാഗതിയും മാറിമറിയുന്ന ചിത്രത്തിന്റെ തുടക്കത്തില്‍ കിച്ചുവായി കുഞ്ചാക്കോ ബോബനും ഡേവിഡായി അരവിന്ദ് സ്വാമിയുമെത്തുന്നു. ഒരു ഗ്യാങ്സ്റ്ററിന്റെ വലംകയ്യായിരുന്ന ഡേവിഡിന്റെ ഓര്‍മ നഷ്ടപ്പെടുകയും തുടര്‍ന്ന് അയാളില്‍ നിന്ന് ചില വിവരങ്ങള്‍ അറിയാന്‍ കിച്ചു എത്തുന്നതിലൂടെയുമാണ് കഥ മുന്നേറുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സ്റ്റോറി ലൈനായിരുന്നു ഇത്. തങ്ങളുടെ ഊഹങ്ങള്‍ക്കനുസരിച്ച് തന്നെ കഥ മുന്നോട്ട് പോകുന്നു എന്ന് ചിന്തിക്കുന്ന പ്രേക്ഷകന് തികച്ചും സര്‍പ്രൈസായിരുന്നു ക്ലൈമാക്‌സിലെ ട്വിസ്റ്റുകള്‍. ഡേവിഡിന് ഓര്‍മശക്തി കിട്ടുമോ എന്ന ആകാംക്ഷയോടെയായിരിക്കും പ്രേക്ഷകര്‍ സിനിമ കാണുന്നത്. പ്രവചനങ്ങള്‍ക്ക് വിപരീതമായ ക്ലൈമാക്‌സ് ട്വിസ്റ്റിലൂടെ തിയേറ്ററിലിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിക്കാന്‍ ഫെല്ലിനിക്കായിട്ടുണ്ട്.
ബാഹുബലിയോ കെ.ജി.എഫോ ഒക്കെ പോലെ രണ്ടാം ഭാഗം കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന രീതിയിലാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഫസ്റ്റ് ഹാഫില്‍ സൗമ്യനായി വന്ന് സെക്കന്റ് ഹാഫില്‍ ഫോം മാറുന്ന അരവിന്ദ് സ്വാമിയുടെ മാസ് പരിവേഷവും സ്വാഗും മികച്ച തിയേറ്റര്‍ അനുഭവമാണ് നല്‍കുന്നത്.
ഒപ്പം വിഷ്വല്‍സും മ്യൂസികും മികച്ചതായി അനുഭവപ്പെട്ടു. ക്ലൈമാക്‌സിലെ ഫൈറ്റ് രംഗങ്ങളെ കൂടുതല്‍ ത്രില്ലിങ്ങും എന്‍ഗേജിങ്ങുമാക്കുന്നതില്‍ അരുള്‍ രാജിന്റെ മ്യൂസിക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഫസ്റ്റ് ഹാഫില്‍ നല്ല ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ നല്ലൊരു ത്രില്ലര്‍ സിനിമ നല്‍കാന്‍ ഒറ്റിന് കഴിഞ്ഞിട്ടുണ്ട്.
Content Highlight: ottu movie Climax and twist makes audience to wait for the second part like Baahubali or KGF video story