Daily News
തുലാത്തട്ടുകളില്‍ നാളെയെന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 29, 02:33 am
Wednesday, 29th October 2014, 8:03 am

OTTO-RENE-CASTILLO


കവിത | ഓട്ടോ റെനെ കാസ്റ്റില്ലോ

മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | ജ്‌നി


തുലാത്തട്ടുകളില്‍ നാളെയെന്നത്

നിയും ജനിച്ചിട്ടില്ലാത്തവര്‍ക്കായി
ഞങ്ങളുടെ നാളുകളിലെ ആവേശത്തിന്റെ കഥ
ഇനിയും പറയപ്പെടുമ്പോള്‍,
കരുണയുടെ മുഖം
സ്വയം ഉത്‌ഘോഷിക്കുന്നവരേ,
എന്നാല്‍ ഞങ്ങള്‍
ഏറ്റവും  യാതന അനുഭവിച്ച ഞങ്ങള്‍,
ഒടുക്കം വിജയികളാകും.

ഒരുവനെക്കാള്‍ മുന്‍പേ
വരിക എന്നതിനര്‍ത്ഥം
കൂടുതല്‍ പീഡകളേക്കുക എന്നതാണു.

എന്നാല്‍
ഇനിയും ജനിക്കാത്ത കണ്ണുകള്‍കൊണ്ട്
ഈ ലോകത്തെ സ്‌നേഹിക്കുക എന്നത്
മനോഹരമാണു.

ചുറ്റുമുള്ളതെല്ലാം
തണുത്ത്, ഇരുട്ടിലായിരിക്കുമ്പോള്‍ തന്നെ
വിജയിയായിരിക്കുന്നു താനെന്നറിയുന്നത്
ഗംഭീരവും.


ഓട്ടോ റെനെ കാസ്റ്റില്ലോ

1936ല്‍ ജനനം. ഗ്വാട്ടിമലയന്‍ വിപ്ലവകാരി, ഗറില്ലാ യോദ്ധാവ്, കവി, നാടകപ്രവര്‍ത്തകന്‍. സായുധ ഗറില്ലാ പോരാട്ടങ്ങളില്‍ ഏര്‍പ്പെടവെ സഖാക്കള്‍ക്കൊപ്പം പിടികൂടപ്പെട്ടു.

1967 മാര്‍ച്ച് 23 ന് കൊടിയ പീഡനത്തിനുശേഷം കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോണ്‍ എബ്രഹാം തന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച അരാഷ്ട്രീയ ബുദ്ധിജീവികള്‍ (Apolitical Intellectuals) എന്ന കാസ്റ്റില്ലോയുടെ കവിത വളരെ പ്രസിദ്ധമാണ്.

സ്വാതി ജോര്‍ജ്

Swathi-george

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.