ഐ.സി.സി ടി-20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നസാവു കൗണ്ടി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ്ങിന് അനുയോജ്യമായ പിച്ചില്‍ കൃത്യമായാണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ ടോസ് തെരഞ്ഞെടുത്തത്.
നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഓറഞ്ച് പടക്കി 103 റണ്‍സ് നേടാനാണ് സാധിച്ചത്. അവസാന ഓവറില്‍ ഒട്ടീണിയല്‍ ബാര്‍ട്മാന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഓറഞ്ച് ആര്‍മിയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ഓപ്പണര്‍ മൈക്കല്‍ ലിവിറ്റിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്. മാര്‍ക്കോയാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മൈക്കല്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കയ്യില്‍ എത്തുകയായിരുന്നു. മൂന്നാം ഓവറില്‍ ഒട്ടിലിയല്‍ ബാര്‍ഡ്മാന്‍ എറിഞ്ഞ പന്ത് എഡ്ജായി മാര്‍ക്കോ യാന്‍സന്റെ കയ്യിലെത്തുകയായിരുന്നു മാക്‌സ് ഒഡൗഡ്.
വെറും രണ്ട് റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ തന്റെ സ്‌പെല്ലിന് തിരികെ വന്ന യാന്‍സന്‍ വീണ്ടും അമ്പരപ്പിക്കുകയായിരുന്നു. നാലാം ഓവറിലെ മൂന്നാം പന്തില്‍ വിക്രംജിത് സിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് യാന്‍സന്‍ തകര്‍ത്താടിയത്.
ശ്രീലങ്കയെ ആദ്യ കളിയില്‍ തകര്‍ത്ത അന്റിച്ച് നോര്‍ക്യയുടെ വരവും വെറുതെയായില്ല. താരം രണ്ട് വിക്കറ്റ് നേടി ഓറഞ്ച് ആര്‍മിയെ സമ്മര്‍ദത്തിലാക്കി. മത്സരത്തില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ബാര്‍ട്മാന്‍ നേടിയപ്പോള്‍ യാന്‍സന്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. എന്നാല്‍ ഒട്ടീണിയല്‍ ബാര്‍ട് മാന്‍ മിന്നും പ്രകടനം നടത്തി തകര്‍പ്പന്‍ നോട്ടമാണ് സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ 30+ വയസിന് മുകളില്‍ പ്രായമുള്ള താരങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് ഫിഗറാകാനാണ് ബാര്‍ട്മാന് സാധിച്ചത്. ഈനേട്ടത്തില്‍ സൗത്ത് ആഫ്രിക്കയുടെ തന്നെ അന്റിച്ച് നോര്‍ക്യയാണ് മുന്നില്‍.