പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സ്ഥാപകന്‍ പി.കെ. ദാസിന്റെ ജീവിതകഥ ആസ്പദമാക്കി അവതരിപ്പിക്കുന്ന ‘ഒറ്റയാള്‍ നായകന്‍’ പ്രകാശനം ചെയ്തു. ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയാണ് പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തത്.
പുസ്തകത്തിന്റെ മലയാളം പതിപ്പ് കവി അഡ്വ. പി.ടി. നരേന്ദ്രമേനോനും ഇംഗ്ലീഷ് പതിപ്പ് സാഹിത്യകാരി ഡോ. ലതാ നായരും ഏറ്റുവാങ്ങി. ഷീജ പൂന്താനം പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. ഡോ. ആര്‍.സി. കൃഷ്ണകുമാറാണ് പുസ്തക പ്രകാശന ചടങ്ങിന് സ്വാഗതം ആശംസിച്ചത്.
സിനിമാതാരവും തിരക്കഥാകൃത്തുമായ ജോയ് മാത്യു ചടങ്ങില്‍ ആശംസ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളിയാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.
ഡോ പി. തുളസി പി.കെ ദാസിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയും ചെയ്തു. ഷൊര്‍ണൂര്‍ എം.എല്‍.എ മമ്മികുട്ടി പ്രത്യേക അനുസ്മരണ പ്രഭാഷണവും നടത്തുകയുണ്ടായി. അഡ്വ. ഡോ. പി. കൃഷ്ണദാസാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ഡോ. പി. കൃഷ്ണകുമാര്‍ ചടങ്ങില്‍ നന്ദി അറിയിക്കുകയും ചെയ്തു.
Content Highlight: ‘Ottayal Nayagan’ based on P.K.Das’s life story was released