ചെന്നൈ: കൊവിഡ് ഭീഷണി ലോകം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് സാമൂഹിക അകലം പാലിച്ച് ആള്‍കൂട്ടത്തെ ഒഴിവാക്കുന്നത് ആരംഭിച്ചത്. സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു അടിയായിരുന്നു.
ഇതിനെ തുടര്‍ന്ന് നിരവധി സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലൂടെ ആളുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിനെ കുറിച്ചും തിയേറ്റര്‍ റിലീസിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് തമിഴ് നടന്‍ സന്താനം.
ഒ.ടി.ടി റീലീസ് പൂജാമുറി പോലെയാണെന്നും തിയേറ്ററുകളാണ് അമ്പലമെന്നുമായിരുന്നു സന്താനത്തിന്റെ പ്രതികരണം. സന്താനം നായകനാവുന്ന പുതിയ ചിത്രം ബിസ്‌കോത്ത് തിയേറ്ററില്‍ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപാവലിയോട് അനുബന്ധിച്ച് രണ്ട് ചിത്രങ്ങളാണ് റിലീസിനെത്തിയത്. സന്തോഷ് ജയകുമാര്‍ ഒരുക്കുന്ന അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്‌കോതുമാണ് റിലീസ് ചെയ്തത്.
ആര്‍.കണ്ണനാണ് സന്താനം ചിത്രം ബിസ്‌കോതിന്റെ സംവിധായകനും രചയിതാവും.താരാ അലിഷാ പെരിയും, മിസ്സ് കര്‍ണാടക സ്വാതി മുപ്പാലയുമാണ് ‘ ബിസ്‌കോത്തി’ലെ നായികമാര്‍.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്നത്. വിജയ്യുടെ ബിഗില്‍, ധാരാള പ്രഭു, ഇരുട്ട് അറയില്‍ മുരട്ട് കുത്ത്, ഓ മൈ കടവുളേ, കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്നീ അഞ്ച് സിനിമകള്‍ തമിഴ്‌നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക