കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃകയാണെന്നും വിമാനത്താവളം ഉദ്ഘാടനം ചെയ്ത ഇന്ന് ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ സുവർണ്ണ ദിനമാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇനി നിർമ്മിക്കാൻ പോകുന്ന വിമാനത്താവളങ്ങൾക്ക് കണ്ണൂർ വിമാനത്താവളം ആയിരിക്കും മാതൃകയെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളം മൂലം വിനോദസഞ്ചാര മേഖലക്ക് കാര്യമായ മാറ്റമുണ്ടാകുമെന്നും പ്രവാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്താവളം സംസ്ഥാനത്തിന് സമർപ്പിച്ച സംസ്ഥാന സർക്കാരിന് നന്ദി പറയാനും സുരേഷ് പ്രഭു മറന്നില്ല.
Also Read ഒവൈസിയെ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിനെ പിന്തുണയ്ക്കാമെന്ന് ബി.ജെ.പി
കേന്ദ്രസർക്കാറിനും സംസ്ഥാനസർക്കാറിനും ഒത്തുചേർന്നു പ്രവർത്തിക്കാനാവും എന്നതിന്റെ ഉത്തമോദാഹരണമാണ് കണ്ണൂർ വിമാനത്താവളം. കേരളത്തിന് ആവുന്ന പിന്തുണയെല്ലാം കേന്ദ്ര സർക്കാർ നൽകും. പ്രളയത്തിന്റെ സമയത്ത് സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്.
രാവിലെ 9.55 ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ്. മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
Also Read സ്‌കൂള്‍ കലോത്സവം: ദീപാ നിശാന്ത് നടത്തിയ മൂല്ല്യനിര്‍ണ്ണയം റദ്ദാക്കി
ശബരിമലയിൽ വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. 2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി യു.ഡി.എഫ്. ആണ് വൈകിപ്പിച്ചതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.