| Wednesday, 20th December 2023, 6:35 pm

മറ്റ് ഫോര്‍മാറ്റുകള്‍ ടെസ്റ്റിന് ഭീഷണി, സ്റ്റാര്‍ക്ക് അതിന് ഉദാഹരണം; മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടൈലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 19ന് ദുബായില്‍ വെച്ച് നടന്ന 2024 ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം കൊടുത്തു സ്വന്തമാക്കിയ താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സീമര്‍ക്ക് ലഭിച്ചത് 24.75 കോടി രൂപയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള താരമായ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടൈലര്‍. ടൈലര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഐ.പി.എല്ലിന്റെയും മറ്റ് ലീഗുകളുടെയും വളര്‍ച്ച ടെസ്റ്റ് ക്രിക്കറ്റിനെ പിന്നിലാക്കുന്നെന്ന് ടൈലര്‍ കൂട്ടിച്ചേര്‍ത്തു.

‘ഓസ്‌ട്രേലിയ ശരിയായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഭാവിയില്‍ സമ്മര്‍ദം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐ.പി.എല്ലില്‍, ദുബായി ലീഗ്, വിവിധ അമേരിക്കന്‍ ലീഗുകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതര ഫോര്‍മാറ്റുകളുടെ തുടര്‍ച്ചയായ ആവിര്‍ഭാവത്തോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ സാധ്യതകള്‍ നഷ്ടപ്പെടുകയാണ്. ഇത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാന്‍ മുന്‍ഗണന ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ അതൊരു വെല്ലുവിളിയാണ്,’അദ്ദേഹം പറഞ്ഞു.

അതേസമയം ആഭ്യന്തര ലീഗുകളെക്കാള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് മുന്‍ഗണന നല്‍കിയതിന് സ്റ്റാര്‍ക്കിനെ മാര്‍ക്ക് പ്രശംസിച്ചിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സമീപനം കളിക്കാര്‍ അനുകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കരിയറില്‍ ഉടനീളം ഐ.പി.എല്‍ ഒരു ഓപ്ഷന്‍ അല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആവാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

സ്റ്റാര്‍ക്ക് അവസാനമായി ഐ.പി.എല്‍ കളിച്ചത് 2015 ലാണ്. അതിനുശേഷം അദ്ദേഹം എല്ലായ്‌പ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.

Content Highlight: Other formats threaten the test

We use cookies to give you the best possible experience. Learn more