തിരുവനന്തപുരം: ദിനം പ്രതിവഷളായി കൊണ്ടിരിക്കുന്ന ഓര്‍ത്തഡോക്‌സ – യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി മറ്റ് സഭാധ്യക്ഷന്മാര്‍. കത്തോലിക്ക, മാര്‍ത്തോമ, സി.എസ്.ഐ സഭാധ്യക്ഷന്മാരാണ് തര്‍ക്കം പരിഹരിക്കാന്‍ സന്നദ്ധത അറിയിച്ചത്.
ഇത് സംബന്ധിച്ച് സഭാധ്യക്ഷന്മാര്‍ ഇരുസഭയ്ക്കും കത്ത് അയച്ചു. ഇരുസഭകള്‍ക്കും സ്വീകാര്യമായ രീതിയില്‍ തര്‍ക്കം പരിഹരിക്കണമെന്നും ശവസംസ്‌ക്കാരം, പള്ളിയിലെ പ്രവേശനം തുടങ്ങിയ കാര്യങ്ങളിലുള്ള തര്‍ക്കം വേദനയുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ചര്‍ച്ചയ്ക്ക് ശേഷം മാത്രം പ്രതികരണം ഉള്ളുവെന്നാണ് ഓര്‍ത്തഡോക്‌സ് സഭ കത്തിനെ കുറിച്ച് പ്രതികരിച്ചത്. രാജ്യത്തിന്റെ നിയമത്തില്‍ തന്നെ ക്രിസ്ത്യന്‍ സഭയ്ക്ക് അനുസരിച്ച് തന്നെ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് കത്തില്‍ പറയുന്നു.
കത്തിനോട് അനുകൂലമായ നിലപാടാണ് യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകളികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണു യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
അതിന്‍പ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.
ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, പള്ളികളും 1934ലെ ഭരണഘടനയനുസരിച്ചോളാന്‍ കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് തര്‍ക്കം വീണ്ടും രൂക്ഷമായത്.