കേരളത്തില്‍ ഈയടുത്തകാലത്ത് തരംഗം സൃഷ്ടിച്ച യൂട്യൂബ് വെബ് സീരീസാണ് ഒതളങ്ങാ തുരുത്ത്. ലോക്ഡൗണ്‍ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട സീരീസുകളിലൊന്നായ ഒതളങ്ങാതുരുത്തിന്റെ പുതിയ എപ്പിസോഡ് പുറത്തുവന്നിരിക്കുകയാണ്.
‘കല്‍ക്കട്ട കമ്പനി’ എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. എപ്പിസോഡ് റിലീസ് ചെയ്ത കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ഒതളങ്ങ തുരുത്തിന്റെ ഏഴാം എപ്പിസോഡ് ഒക്ടോബര്‍ 3 നാണ് റിലീസായത്. ‘ചുട്ടിപ്പൂശാന്‍’ എന്നായിരുന്നു എപ്പിസോഡിന്റെ പേര്.
2019 ആഗസ്റ്റിലാണ് ഒതളങ്ങ തുരുത്തിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. പപ്പന്റെ ഭായിയമര്‍ദനം എന്ന എപ്പിസോഡ് സീരിസ് പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
നല്ല നാടന്‍ വെബ് സീരിസ് എന്ന ടാഗ് കൃത്യം ചേരുന്നതാണ് ഒതളങ്ങ തുരുത്ത്. അഭിനേതാക്കളുടെയും തിരക്കഥയുടെയും സ്വാഭാവികത പോലെ തന്നെ കിടിലന്‍ ടെക്നിക്കല്‍ പെര്‍ഫക്ഷനും ചേരുന്നതാണ് സീരിസിന്റെ പ്രധാന ആകര്‍ഷണം. കൊല്ലം കരുനാഗപ്പള്ളിക്കാരനായ അംബുജിയാണ് ഒതളങ്ങയുടെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
പുതിയ എപ്പിസോഡ് ഗംഭീരമാണെന്നും അഭിനേതാക്കള്‍ മികച്ച പെര്‍ഫോമന്‍സാണ് നടത്തിയിരിക്കുന്നതെന്നുമാണ് പ്രേക്ഷകരുടെ കമന്റുകള്‍. ഓരോ എപ്പിസോഡുകളും തമ്മില്‍ മാസങ്ങളുടെ ഗ്യാപ്പ് വരുന്നത് മാത്രമാണ് ആരാധകര്‍ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്.
ഒതളങ്ങാതുരുത്ത് സിനിമയാകാന്‍ പോകുന്നതായുള്ള വാര്‍ത്തകളും ഈയിടെ വന്നിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദാണ് സിനിമ നിര്‍മ്മിക്കാനൊരുങ്ങത്.
വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബുജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുകയെന്നും അന്‍വര്‍ റഷീദ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക