മുബൈ: ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന എ.ആര്‍ റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ താന്‍ നേരിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി.
എ. ആര്‍ റഹ്മാന് പിന്തുണയറിയിച്ച ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് പൂക്കുട്ടിയുടെ ട്വീറ്റ്.
ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയില്‍ തനിക്ക് ആരും അവസരം നല്‍കാത്ത ഒരു ഘട്ടമുണ്ടായിരുന്നെന്നും താന്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ തന്നോട് ഓസ്‌കാര്‍ ശാപത്തെക്കുറിച്ചു പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ഇത് എല്ലാവരും അഭിമുഖീകരിക്കുന്നു! നിങ്ങള്‍ ലോകത്തിന്റെ ഉയരത്തിലായിരിക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ നിരസിക്കുന്നുവെന്ന് അറിയുമ്പോള്‍ ആ ഘട്ടത്തിലൂടെ കടന്നുപോകുന്നത് ഞാന്‍ ആസ്വദിച്ചു, ഇത് ഏറ്റവും വലിയ റിയാലിറ്റി പരിശോധനയാണ്!” അദ്ദേഹം പറഞ്ഞു.
തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോഴും ഇന്‍ഡസ്ട്രിയോട് സ്‌നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമാധാനമായി തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കാത്ത ഒരു സംഘം ഇപ്പോള്‍ സജീവമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു എഫ്.എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ