അദ്ദേഹത്തിന്റെ പാഷനും കഠിനാധ്വാനവും അവിശ്വസനീയമാണ്, ഓരോ ദിവസം കൂടുംതോറും അദ്ദേഹത്തിന്റെ ലെവലും കൂടുകയാണ്: ഓസ്‌കാര്‍ ഉസ്താരി
Sports News
അദ്ദേഹത്തിന്റെ പാഷനും കഠിനാധ്വാനവും അവിശ്വസനീയമാണ്, ഓരോ ദിവസം കൂടുംതോറും അദ്ദേഹത്തിന്റെ ലെവലും കൂടുകയാണ്: ഓസ്‌കാര്‍ ഉസ്താരി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th January 2025, 9:02 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. 38ാം വയസില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. 2026 ഫിഫ ലോകകപ്പിന് വേണ്ട തയ്യാറെടുപ്പിലാണ് മെസി. എന്നിരുന്നാലും തുടര്‍ച്ചയായ രണ്ടാം തവണയും അര്‍ജന്റീനയെ ലോകകപ്പ് കിരീടം ചൂടിക്കാന്‍ മെസി കളത്തിലിറങ്ങുമോ എന്നത് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

യുവ താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് മെസി കൊടുക്കുന്നത്. അര്‍ജന്റീനന്‍ ക്യാമ്പില്‍ മെസി പകരുന്ന പോസിറ്റീവ് എനര്‍ജിയും മികച്ചതാണ്. ഇപ്പോള്‍ മെമിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മെസിയുടെ സഹ താരമായ സ്റ്റാര്‍ ഗോള്‍ക്കീപ്പര്‍ ഓസ്‌കാര്‍ ഉസ്താരി.

അര്‍ജന്റീനയുടെ ക്യാമ്പില്‍ മെസിയാണ് എല്ലാമെന്നും മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ബുദ്ധിയും അവിശ്വസനീയമാണെന്നും ഉസ്താരി പറഞ്ഞു.

‘അര്‍ജന്റീന ക്യാമ്പില്‍ മെസിയാണ് എല്ലാം. മെസി പകരുന്ന പോസിറ്റീവ് എനര്‍ജിയും സഹ താരങ്ങള്‍ക്ക് കൊടുക്കുന്ന പിന്തുണയും അവിശ്വസനീയമാണ്. മത്സരത്തിലാകട്ടെ അദ്ദേഹത്തിന്റെ ബുദ്ധി അപാരമാണ്. ഫുട്ബാളിനോടുള്ള അദ്ദേഹത്തിന്റെ പാഷനും കഠിനാധ്വാനവും അവിശ്വസനീയമാണ്. ഓരോ ദിവസം കൂടുംതോറും മെസിയുടെ ലെവലും കൂടുകയാണ്,’ ഓസ്‌കാര്‍ ഉസ്താരി പറഞ്ഞു.

നിലവില്‍ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 850 ഗോളുകള്‍ പൂര്‍ത്തിയാക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും മിന്നും താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നിലാണ് മെസി. 916 ഗോളുകളായി ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതി റോണോയ്ക്കാണ്. ഈ ലിസ്റ്റില്‍ രണ്ടാമതാണ് മെസി.

 

Content Highlight: Oscar Ustari Talking About Lionel Messi