| Sunday, 9th February 2020, 11:54 pm

ജോക്കര്‍, 1917, ജോജോ റാബീറ്റ്, പാരാസൈറ്റ്,; ഓസ്‌ക്കാര്‍ പ്രഖ്യാപാനത്തിന് മണിക്കൂറുകള്‍ മാത്രം: ആകാംഷയോടെ ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോസ് ആഞ്ചലസ്: 92ാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൂടിയാണ് ബാക്കിയുള്ളത്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് അവാര്‍ഡ് പ്രഖ്യാപനത്തിനായി.

ഫെബ്രുവരി 10ന് ഇന്ത്യന്‍ സമയം രാവിലെ രാവിലെ അഞ്ചു മുതല്‍ സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ മൂവീസ് സെലക്ട് എച്ച്.ഡി എന്നിവയില്‍ പുരസ്‌കാരച്ചടങ്ങ് തത്സമയം പ്രേക്ഷകര്‍ക്ക് കഴിയും.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചടങ്ങിന് അവതാരകനില്ല എന്ന പ്രത്യേകതയും ഉണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്ളിക്സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍

മികച്ച ചിത്രത്തിനായി ദ് ഐറിഷ് മാന്‍, ജോക്കര്‍, പാരസൈറ്റ്, 1917, മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമണ്‍, ഫോര്‍ഡ് ആന്റ് ഫെരാരി എന്നീ ചിത്രങ്ങളാണ് ഉള്ളത്.

ജോക്കര്‍ താരം യോക്വിന്‍ ഫിനിക്സും മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്റ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്.

ഹാരിയറ്റ് എന്ന സിനിമയ്ക്ക് സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ സിനിമയ്ക്ക് സ്‌കാര്‍ലെറ്റ് ജോഹാന്‍സനും ലിറ്റില്‍ വിമിന്‍ എന്ന സിനിമയിലെ സയോയിര്‍സ് റോനാനും ബോംബ്ഷെല്‍ എന്ന സിനിമയിലെ അഭിനയത്തിന് ചാര്ലൈസ് തെറോണും ജൂഡി എന്ന സിനിമയ്ക്ക് റെനീ സെല്‍വെഗെറുമാണ് ് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനുകള്‍ക്ക് ലഭിച്ചത്.

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന് ് ദ് ഐറിഷ് മാന്‍ സിനിമയ്ക്ക് മാര്‍ട്ടിന്‍ സകോര്‍സസിനും ജോക്കറിലെ സിനിമയ്ക്ക് ടോഡ് ഫിലിപ്സും 1917 സിനിമയ്ക്ക് സാം മെന്‍ഡസിനും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് സിനിമയ്ക്ക് ക്വിന്റിന്‍ തരന്റിനോയും പാരസൈറ്റിലെ ഡയറക്ടര്‍ ബോങ് ജൂണ്‍ ഹോയ്ക്കുമാണ് നോമിനേഷന്‍

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more