[]തിരുവനന്തപുരം: ദേശീയപാത വികസന കാര്യത്തില്‍ കേരളത്തിന് പ്രത്യേക ഇളവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്.
ദേശീയപാത വികസനത്തില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഹൈവേ അതോറിറ്റിയുടെ നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റ് വഴികളെക്കുറിച്ച് ദേശീയതലത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും
കേരളമടക്കം ഭൂമിയേറ്റെടുപ്പിന് പ്രശ്‌നങ്ങളുള്ള സംസ്ഥാനങ്ങളില്‍ റോഡിനുമേലെ പണിയാവുന്ന എലവേറ്റഡ് ഹൈവേകള്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിന് കേരളത്തില്‍ ഒരുപാട് കടമ്പകളുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.