| Monday, 26th April 2021, 9:03 am

മികച്ച സിനിമ, സംവിധായിക, നടി, ഓസ്‌കറില്‍ മൂന്ന് പുരസ്‌കാരങ്ങളുമായി നൊമാഡ്ലാന്റ്; മികച്ച നടന്‍ ആന്റണി ഹോപ്കിന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൊസാഞ്ചലസ്: കഴിഞ്ഞ ഒരുവര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി നൊമാഡ് ലാന്റ് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ വംശജയായ ക്ലോയി ഷാവോ സംവിധാനം ചെയ്ത ചിത്രമാണ് നൊമാഡ് ലാന്റ്.

മികച്ച സംവിധായകക്കുള്ള പുരസ്‌കാരവും ക്ലോയി ഷാവോക്കാണ്. ഈ വിഭാഗത്തില്‍ ഏഷ്യന്‍ വംശജക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. നൊമാഡ് ലാന്റിലെ പ്രകടനത്തിന് ഫ്രാന്‍സിസ് മര്‍കോമണ്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.

ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി.

മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ്ലാന്റ്) മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ( ചിത്രം- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിശിഹ)
മിച്ച തിരക്കഥ: എമെറാള്‍ ഫെന്നെല്‍ (ചിത്രം പ്രോമിസിങ് യങ് വുമണ്‍), മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാപ്റ്റന്‍, ഫ്‌ളോറിയന്‍ സെല്ലര്‍ (ചിത്രം: ദ ഫാദര്‍)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Oscar awards

We use cookies to give you the best possible experience. Learn more