ഓസ്‌ക്കാര്‍ വേദിയില്‍ തിളങ്ങി മലയാളിയും; മികച്ച ആനിമേഷന്‍ ചിത്രം 'ടോയ് സ്റ്റോറി 4' ന് പിന്നില്‍ തിരുവനന്തപുരം സ്വദേശി സാജന്‍ സ്‌കറിയ
Oscar2020
ഓസ്‌ക്കാര്‍ വേദിയില്‍ തിളങ്ങി മലയാളിയും; മികച്ച ആനിമേഷന്‍ ചിത്രം 'ടോയ് സ്റ്റോറി 4' ന് പിന്നില്‍ തിരുവനന്തപുരം സ്വദേശി സാജന്‍ സ്‌കറിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th February 2020, 10:25 am

92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോക്കറും, പാരാസൈറ്റുമെല്ലാം പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ വേദിയില്‍ ഒരു മലയാളി തിളക്കവും ഉണ്ടായിരുന്നു.

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെയാണ് മലയാളിയും ഈ സ്വപ്‌ന നേട്ടത്തില്‍ പങ്കാളിയായത്. ലോകോത്തര ആനിമേഷന്‍ കമ്പനിയായ ഡിസ്നി-പിക്സാര്‍ സ്റ്റുഡിയോയില്‍ കാരക്റ്റര്‍ സൂപ്പര്‍വൈസറാണ് സാജന്‍.

ഇത് ആദ്യമായിട്ടല്ല സാജന്‍ ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിന്റെ ഭാഗമാകുന്നത്. 2016 ല്‍ ഓസ്‌ക്കാര്‍ സ്വന്തമാക്കിയ ‘ഇന്‍സൈഡ് ഔട്ട്’ എന്ന ആനിമേഷന്‍ ചിത്രത്തിന് പുറകിലും സാജനും സംഘവും ഉണ്ടായിരുന്നു.

1992-96 ബാച്ചില്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു സാജന്‍, തിരുവനന്തപുരം സ്വദേശിയായ സാജന്റെ മാതാപിതാക്കള്‍ മാര്‍ ഇവാനിസ് കോളെജിലെ അധ്യാപകരായിരുന്നു.