ഓസ്‌കാര്‍ അവാര്‍ഡ് 2020; പട്ടിക പുറത്തുവിട്ടു; 11 നോമിനേഷനുകളുമായി ജോക്കര്‍
Oscar Award
ഓസ്‌കാര്‍ അവാര്‍ഡ് 2020; പട്ടിക പുറത്തുവിട്ടു; 11 നോമിനേഷനുകളുമായി ജോക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 11:33 pm

ലോസ് ആഞ്ചലസ്: 92ാമത് ഓസ്‌കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ തെരഞ്ഞെടുത്തു. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍.

24 നോമിനേഷനുകളാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് തെരഞ്ഞെടുത്തത്. മികച്ച ചിത്രങ്ങള്‍ക്കായുള്ള നോമിനേഷനില്‍ ദ ഐറിഷ് മാനും മാരേജ് സ്‌റ്റോറിയും ഉള്‍പ്പെട്ടിട്ടുണ്ട്.

1917 എന്ന ചിത്രവും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡും 10 നോമിനേഷനുകള്‍ വീതം നേടി. ദ ഐറിഷ് മാന്‍ എന്ന സിനിമയ്ക്കും 10 നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.

അഞ്ച് നോമിനേഷനുകളാണ് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനുകള്‍ക്ക് ലഭിച്ചത്. ഹാരിയറ്റ് എന്ന സിനിമയ്ക്ക് സിന്തിയ എറിവോ, മാരേജ് സ്‌റ്റോറിയിലെ സിനിമയ്ക്ക് സ്‌കാര്‍ലെറ്റ് ജോഹാന്‍സനും ലിറ്റില്‍ വിമിന്‍ എന്ന സിനിമയിലെ സയോയിര്‍സ് റോനാനും ബോംബ്‌ഷെല്‍ എന്ന സിനിമയിലെ അഭിനയത്തിന് ചാര്‌ലൈസ് തെറോണും ജൂഡി എന്ന സിനിമയ്ക്ക് റെനീ സെല്‍വെഗെറും തെരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോക്കര്‍ താരം ഹാക്വിന്‍ ഫിനിക്‌സും മാരേജ് സ്‌റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്റ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്.

മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ ദ് ഐറിഷ് മാന്‍, ജോക്കര്‍, പാരസൈറ്റ്, 1917 മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമണ്‍, ഫോര്‍ഡ് ആന്റ് ഫെരാരി എന്നീ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍സ് നേടിയത് ദ് ഐറിഷ് മാന്‍ സിനിമയ്ക്ക് മാര്‍ട്ടിന്‍ സകോര്‍സസിനും ജോക്കറിലെ സിനിമയ്ക്ക് ടോഡ് ഫിലിപ്‌സും 1917 സിനിമയ്ക്ക് സാം മെന്‍ഡസിനും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് സിനിമയ്ക്ക് ക്വിന്റിന്‍ തരന്റിനോയും പാരസൈറ്റിലെ ഡയറക്ടര്‍ ബോങ് ജൂണ്‍ ഹോയ്ക്കുമുള്ള നോമിനേഷന്‍സ് നേടി.

നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ജോക്കറിന് ലഭിച്ചരുന്നു. ഈ സാഹചര്യത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോഴും മികച്ച പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.