ന്യൂയോര്‍ക്: സിനിമ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന 91 ാമത് ഓസ്ക്കാര്‍ പുരസ്ക്കാര പ്രഖ്യാപനം തുടങ്ങി. അവതാരകന് ഇല്ലാതെയാണ് ഈ വര്‍ഷത്തെ ഓസ്കാര്‍ പ്രഖ്യാപനം.
ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് ചടങ്ങ് ആരംഭിച്ചത്. അല്‍ഫോണ്‍സോ ക്വാറോണ്‍ സംവിധാനം ചെയ്ത റോമയാണ് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം. ദ ഫേവറിറ്റും റോമയുമാണ് എറ്റവും കൂടുതല്‍ നോമിനേഷന് നേടിയ ചിത്രങ്ങള്‍. ഇതില്‍ റോമ നെറ്റ്ഫിളിക്സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു നെറ്റ്ഫ്ളിക്സ് ചിത്രം ഓസ്ക്കാറിന് നോമിനേഷന് നേടുന്നത്. എഴു നോമിനേഷനുകളാണ് ബ്ലാക്ക് പാന്തറിനുള്ളത്.
ഈഫ് ബീല് സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെജീന കിംങ് മികച്ച നടിക്കുള്ള പുരസ്ക്കാരവും ഗ്രീന്ബുക്കിലൂടെ മഹേര്‍ഷല അലി മികച്ച സഹനടനുള്ള പുരസ്ക്കാരവും നേടി.
മികച്ച നടി, നടന് , ചിത്രം, സംവിധായകന് തുടങ്ങി 24 വിഭാഗങ്ങളിലായാണ് അവാര്‍ഡ് പ്രഖ്യാപനം. കോമിക് ചിത്രങ്ങളുടെ ആരാധകര്‍ക്ക് ആവേശമായി ബ്ലാക്ക് പാന്തര്‍ ചിത്രം രണ്ട് പുരസ്ക്കാരം ഇതിനോടകം നേടി.
മികച്ച വസ്ത്രാലങ്കാരത്തിനും പ്രൊഡക്ഷന്‍ ഡിസൈനുമാണ് ബ്ലാക് പാന്തര്‍ സിനിമ അര്‍ഹമായത്. റൂത്ത് കാര്‍ട്ടറും ഹനാ ബീച്ച്ലറുമാണ് യഥാക്രമം പുരസ്ക്കാരത്തിന് അര്‍ഹരായത. മികച്ച ക്യാമറാമാനുള്ള പുരസ്ക്കാരം അല്‍ഫോണ്‍സോ ക്വാറോണ്‍, റോമ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.
മികച്ച ഡോക്യുമെന്ററി(ഫീച്ചര്‍) ഫ്രീ സോളോ മികച്ച ചമയം, കേശാലങ്കാരം എന്നി വിഭാഗങ്ങളിലെ പുരസ്കാരം വൈസ് എന്ന ചിത്രം നേടി. ഗ്രെഗ് ക്യാനം, കേ്റ്റ് ബിസ്കോ, പെട്രീഷ്യ ഡിഹാനെ എന്നിവര്‍ക്കാണ് പുരസ്കാരം.
ഇന്ത്യന്‍ സിനിമകള്‍ ഒന്നും തന്നെ അവസാന പട്ടികയില്‍ ഇടം നേടിയില്ല. റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്കാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ദ ഫേവറെറ്റ്, ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള മത്സരത്തിനായി രംഗത്തുള്ളത്.
ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍), ഒലീവിയ കോള്മാന് (ദ ഫേവറെറ്റ്), ഗ്ലെന്‍ ക്ലോസ് (ദ വൈഫ്), മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര് ഫോര്‍ഗിവ് മി), യാലിറ്റ്സ അപരീസിയോ (റോമ) എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനുള്ള അന്തിമ പട്ടികയിലുണ്ട്.
ക്രിസ്റ്റിയന്‍ ബെയ്ല് (വൈസ്), , വിഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്), ബ്രാഡ്ലി കൂപ്പര്‍ (എ സ്റ്റാര്‍ ഈസ് ബോണ്‍), റാമി മാലെക് (ബൊഹീമിയന്‍ റാപ്സഡി) വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്) എന്നിവരാണ് മികച്ച നടനുള്ള പുരസ്ക്കാരത്തിനായി മത്സരിക്കുന്നത്.
പുരസ്ക്കാര ചടങ്ങിനായി കെവിന് ഹാര്ട്നെയായിരുന്നു അവതാരകനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് എതിരെയുള്ള കെവിന്റെ പഴയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് കെവിന് അവതാരക സ്ഥാനത്ത് നിന്ന് പിന്മാറുകയായിരുന്നു.
DoolNews Video