ലോസ് ആഞ്ചലസ്: 92-ാമത് ഓസ്‌കാര്‍ വേദിയിലും മുഴങ്ങി മാര്‍ക്‌സിന്റെ വാക്കുകള്‍. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അവസാനവരികളാണ് ഓസ്‌ക്കാര്‍ വേദിയില്‍ സംവിധായിക ജൂലിയ റിച്ചാര്‍ഡ് ആവര്‍ത്തിച്ചത്.
ലോക തൊഴിലാളികളോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ക്‌സിന്റെ ആഹ്വാനമാണ് അമേരിക്കന്‍ ഫാക്ടറി എന്ന ഡോക്യുമെന്ററിയിലൂടെ മികച്ച സംവിധായകക്കുള്ള പുരസ്‌കാരം നേടിയ ജൂലിയ റിച്ചാര്‍ഡ് പുരസ്‌ക്കാര വേദിയില്‍ ആവര്‍ത്തിച്ചത്.
‘തൊഴിലാളികള്‍ കൂടുതല്‍ കഠിനമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണിപ്പോള്‍, തൊഴിലാളികളുടെ ദിവസങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാവുക സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിക്കുന്നതിലൂടെയായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ എന്നായിരുന്നു ജൂലിയയുടെ പ്രസംഗം.
മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലെ അഭിനയത്തിലൂടെ വാക്വിന്‍ ഫിനിക്സ് ആണ് നേടിയത്. റെനി സെല്‍ വഗറാണ് മികച്ച നടിയായി കെരഞ്ഞെടുക്കപ്പെട്ടത്. ജൂഡിയിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ്ജൂ ഹോ തെരഞ്ഞെടുക്കുപ്പെട്ടു.
പാരാസൈറ്റിന് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. നേരത്തെ മികച്ച തിരക്കഥയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരം പാരസൈറ്റ് നേടിയിരുന്നു.
മികച്ച സംവിധായകുള്‍പ്പെടെയുള്ള മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഏഷ്യന്‍ ചിത്രത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.
ഏറ്റവും വ്യക്തിപരമായതാണ് ഏറ്റവും ക്രിയാകത്മകമായത് എന്നാണ് പുരസ്‌കാരം നേടിയ ശേഷം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ശേഷം ബോങ് ജൂ ഹോ വേദിയില്‍ഡ പറഞ്ഞത്.
ദ ഐറിഷ് മാന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സിസ്, വണ്‍സ് അപോണ്‍എടൈമിന്റെ സംവിധായകന്‍ ക്വിന്റിന്‍ തരന്റിനൊ, 1917 ന്റെ സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കറുടെ സംവിധായകന്‍ ടോഡ് ഫിലിപ്സ് എന്നിവരെ പിന്തള്ളിയാണ് ബോം ജൂ ഹൊ പുരസ്‌കാരം നേടിയത്.