| Monday, 5th March 2018, 9:15 am

ഓസ്‌കാര്‍: 3 പുരസ്‌കാരങ്ങള്‍ നേടി ഡണ്‍കിര്‍ക്; മികച്ച സഹനടി ആലിണ്‍ ജാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം സാം റോക്ക്‌വെല്‍ നേടി.മികച്ച സഹ നടിക്കുള്ള പുരസ്‌കരം ആലിസണ്‍ ജാനിയ്ക്കാണ്.

ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സെഡ് എബ്ബിങ്, മിസോറി”യിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം റോക്ക്‌വെല്ലിനെ തേടിയെത്തിയത്. താനിയയിലെ അഭിനയമാണ് ആലിസണിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച സൗണ്ട് എഡിറ്റിങ്ങ് ഉള്‍പ്പെടെ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ ഡണ്‍കിര്‍കാണ് ഇത്തവണത്തെ ഓസ്‌കാറിലെ ശ്രദ്ധാ കേന്ദ്രം.

ലൊസാഞ്ചലസിനെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ “ദ ഷേപ്പ് ഓഫ് വാട്ടര്‍” ഓസ്‌കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. “ഗെറ്റ് ഔട്ട്” ഉം “ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സെഡ് എബ്ബിങ്, മിസോറി”യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിലുണ്ട്.

പുരസ്‌കാരങ്ങള്‍

മകച്ച സഹനടന്‍- സാം റോക്ക്‌വെല്‍

മികച്ച ചമയം, കേശാലങ്കാരം ദ ഡാര്‍ക്കസ്റ്റ് അവര്‍

മികച്ച വസ്ത്രാലങ്കാരം മാര്‍ക് ബ്രിഡ്ജസ്

ഡോക്യൂമെന്ററി- ഇക്കറസ്

പ്രൊഡക്ഷന്‍ ഡിസൈന്‍- ദി ഷേപ്പ് ഓഫ് വാട്ടര്‍

സൗണ്ട് മിക്സിങ്- ഡന്‍കിര്‍ക്ക്: റിച്ചാര്‍ഡ് കിങ്, അലക്സ് ഗിബ്സണ്‍

സൗണ്ട് എഡിറ്റിങ് – ഡന്‍കിര്‍ക്ക്: ഗ്രേണ്ട് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍

ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍)- ദി സൈലന്റ് ചൈല്‍ഡ്

ഡോക്യുമെന്ററി-ഷോര്‍ട്ട് സബ്ജക്റ്റ്-ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405

ചിത്ര സംയോജനം : ഡണ്‍കിര്‍ക്ക് ( ലീ സ്മിത്ത്)

വിഷ്വല്‍ ഇഫക്റ്റ്സ് : ബ്ലേഡ് റണ്ണര്‍ 2049

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ (ഗ്ളെന്‍ കീന്‍, കോബ് ബ്രയാന്റ്)

മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം :കൊ കൊ (ഡാര്‍ള ആന്റേഴ്സന്‍, ലീ അണ്‍ക്രിച്ച്)

മികച്ച സഹനടി :ആലിസണ്‍ ജാനി-താനിയ

മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍ (രാജ്യം: ചിലി, സംവിധാനം: സെബാസ്റ്റിയ, ലെലിയോ)

പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍

മികച്ച തിരക്കഥ: ജോര്‍ദാന്‍ പീലെ (ഗെറ്റ് ഔട്ട്)

We use cookies to give you the best possible experience. Learn more