ലാ ലിഗയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് വമ്പന്‍ കുതിപ്പിലാണ് ബാഴ്സലോണ. നിലവില്‍ ഒമ്പത് മത്സരങ്ങളും വിജയിച്ച് 21 പോയിന്റ് നേടി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ടീം.
സാമ്പത്തികമായ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഒരു താരത്തെ മാത്രമാണ് ടീം സ്വന്തമാക്കിയത്. ഇന്ന് (ഞായര്‍) ലാലീഗയിലെ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണയും ഒസാസുനയും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.
ഇപ്പോള്‍ ബാഴ്‌സയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഒസാസുനയുടെ പരിശീലകനായ വിസന്റെ മൊറീനോ.
‘ലാലിഗയിലെ ഏറ്റവും മികച്ച ടീമാണ് ബാഴ്‌സലോണ. മത്സരം വളരെയധികം ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതാകും. ഈ മത്സരത്തില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ഏറ്റവും പെര്‍ഫെക്റ്റ് ആയ ഒരു മത്സരം കളിക്കേണ്ടിവരും. ഈ ക്ലബ്ബിലെ ഓരോ ആരാധകരെയും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. എന്നിരുന്നാല്‍ പോലും മത്സരം ബുദ്ധിമുട്ടായിരിക്കും.
ഞങ്ങളുടെ ചാന്‍സുകള്‍ പരമാവധി ഞങ്ങള്‍ മുതലെടുക്കണം. ബാഴ്‌സ ഏതൊക്കെ മേഖലയിലാണ് ഞങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തുക എന്നത് ഞങ്ങള്‍ക്ക് അറിയാം. അത് കുറക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുക. ഒരൊറ്റ താരത്തെ മാത്രം ശ്രദ്ധിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഏറ്റവും മികച്ച പ്രകടനം ഞങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്,’ വിസന്റെ മൊറീനോ പറഞ്ഞു.
ലാലിഗയില്‍ ബാഴ്സലോണയെ കൂടാതെ മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് വിജയമടക്കം 17 പോയിന്റാണ് ടീമിന് ഉള്ളത്.
Content Highlight: Osasuna Coach Vicente Moreno praising Barcelona