1957: സൗദി അറേബ്യയിലെ ധനിക കുടംബത്തില്‍ ജനനം. അച്ഛന്‍ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍. അമ്മ ഹമീദ അല്‍ അത്താസ്സ്.
1979: ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം. തുടര്‍ന്ന് സോവിയറ്റ് യൂണിയനെതിരെ “ജിഹാദ്” നടത്താന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയി.
1988: അല്‍ഖൈ്വദ സ്ഥാപിച്ചു.
1991: ഇറാഖ്, കുവൈത്ത് യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തിന് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെ വിമര്‍ശിച്ചതിന് സുഡാനിലേക്ക് നാടുകടത്തപ്പെട്ടു.
1992: ഏദനിലേ ഗോള്‍ഡ് മിഹര്‍ ഹോട്ടല്‍ ബോംബിട്ടുകൊണ്ട് ആദ്യ ബോംബാക്രമണം.
1993:ന്യൂയോര്‍ക്ക് നഗരത്തെ വിറപ്പിച്ചുകൊണ്ട് വേള്‍ഡ് ട്രേഡ് സെന്ററില്‍ ബോംബുവെച്ചു.
1994:ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദു ചെയ്തു.
1996: സുഡാന്‍ സര്‍ക്കാന്‍ ബിന്‍ലാദനെ രാജ്യത്തുനിന്ന് പുറത്താക്കി. ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക്. അവിടെ താലിബാനുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനമാരംഭിച്ചു.തുചര്‍ന്ന് ആക്രമണ പരമ്പരകള്‍.
1996: അമേരിക്കന്‍ സൈന്യത്തിനെതിരെ “ജിഹാദ്” പ്രഖ്യാപിച്ചു.
1998:ബിന്‍ ലാദന്റെ അല്‍ഖൈ്വദയും സവാഹിരിയുടെ ഈജിപ്ഷ്യന്‍ ഇസ്ലാമിക്ക് ജിഹാദ് എന്ന സംഘടനയും ലയിച്ചു. ജൂദര്‍ക്കെതിരെയും അവര്‍ ജിഹാദിന് ആഹ്വനം ചെയ്തു.
1998-2001: വ്യാപകമായ അക്രണം. ഇതര ഇസ്‌ലാമിക ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായവും ആയുധവും വിതരണം ചെയ്യല്‍.
2001: സെപ്തംബര്‍ 11: യു.എസ് വിമാനങ്ങള്‍ തട്ടിയെടുത്ത് ന്യൂയോയോര്‍ക്കിലെ വേള്‍ഡ് ട്രഡ് സെന്റര്‍ ഏര്‍ലിങ്ടണ്ണിലെ പെന്റഗണ്‍ ടൗണ്‍ എന്നിവ ആക്രമിച്ചു. മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.
2001: അമേരിക്ക ലാദനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
2001-2011: ബിന്‍ ലാദനുവേണ്ടിയുള്ള തിരച്ചില്‍.
2011: പാക്കിസ്ഥാനിലെ അബ്ബോത്താബാദില്‍ രഹസ്യ വാസം നടത്തിവന്ന ലാദനെ മെയ് 1ന് അമേരിക്കന്‍ സേന വധിച്ചു.