| Monday, 14th October 2019, 3:13 pm

ബി.ജെ.പിക്ക് ചിലര്‍ പിന്തുണ പ്രഖ്യാപിച്ചത് ഔദ്യോഗിക നിലപാടല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ; പ്രതീക്ഷ മങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ജോണ്‍സ് അബ്രഹാം. ആരെങ്കിലും ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് തങ്ങളെ ദ്രോഹിച്ചവരെ സഭാ മക്കള്‍ക്ക് മനസിലായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അവര്‍ അതനുസരിച്ച് വോട്ട് ചെയ്യുമെന്നും ഫാ. ജോണ്‍സ് അബ്രഹാം പറഞ്ഞു.

ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കതോലിക്ക ബാവയോ മറ്റ് സഭാ നേതൃത്വമോ പറയുന്നതാണ് നിലപാട്. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കണമെന്ന ആഹ്വാനം നേതൃത്വത്തില്‍ നിന്ന് ഉണ്ടായിട്ടില്ലാത്തതിനാല്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിറവം പള്ളി മാനേജിങ് കമ്മിറ്റിയംഗം ജോയ് തെന്നശേരില്‍, മലങ്കര ഓര്‍ത്തഡോക്സ് അസോസിയേഷന്‍ മെമ്പര്‍ പ്രകാശ് വര്‍ഗീസ് എന്നിവരാണു കെ. സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ചത്. ഇത് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സഭ ഔദ്യോഗികമായി തന്നെ ഈ തീരുമാനം തങ്ങളുടെതല്ല എന്ന് പ്രഖ്യാപിച്ചത് ക്ഷീണമായി.

We use cookies to give you the best possible experience. Learn more