കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് അന്വേഷണ സംഘം സുപ്രിം കോടതിയില്‍.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘ തലവന്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒളിവില്‍ കഴിയുന്ന കേസിലെ പ്രതികളായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ് എന്നിവരുടെ ലൈംഗിക ശേഷി പരിശോധിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് ജോസി ചെറിയാന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കിയാണ് ഫാദര്‍ എബ്രഹാം വര്‍ഗീസ് യുവതിയെ പീഡിപ്പിച്ചതെന്നും കൗണ്‍സിലിംഗിന് ഇടയില്‍ യുവതി വെളുപ്പെടുത്തിയ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് ഫാദര്‍ ജെയിസ് കെ ജോര്‍ജ് യുവതിയെ പീഡിപ്പിച്ചതെന്നും ഡി.വൈ.എസ്.പി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ രഹസ്യ മൊഴി സാധൂകരിക്കുന്ന സാക്ഷി മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“പീഡനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭാര്യ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയി. ഭാര്യ ആത്മഹത്യ ചെയ്യുമോ എന്ന് ഭര്‍ത്താവ് ആശങ്കപ്പെട്ടു. ഇതേ തുടര്‍ന്ന് എല്ലാ കാര്യങ്ങളും ഭര്‍ത്താവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എഴുതി നല്‍കുകയായിരുന്നു. ഈ രേഖ പള്ളി അധികാരികള്‍ക്ക് കൈമാറി. പള്ളി അധികാരികള്‍ക്ക് പരാതിയും രേഖയും കൈമാറിയതോടെ എല്ലാ തരത്തിലുമുള്ള മാനസിക പീഡനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു”. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി പ്രതികള്‍ സുപ്രിം കോടതിയില്‍ ഹാജര്‍ ആക്കിയ യുവതിയുടെ സത്യവാങ്മൂലത്തെ കുറിച്ച് അന്വേഷണ സംഘ തലവന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരാണ് പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച്ച പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകുന്നത് വരെ സുപ്രിം കോടതിയെ സമീപിച്ച വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കാനാണ് സാധ്യത.